Rescue | ചൂട്ടാട് ബീച്ചിൽ മത്സ്യത്തൊഴിലാളികൾ തിരയിൽപ്പെട്ടു; ലൈഫ് ഗാർഡിന്റെ സമയോചിത ഇടപെടൽ കാരണം വൻ അപകടം ഒഴിവായി
Updated: Oct 12, 2024, 18:44 IST
Photo: Arranged
ADVERTISEMENT
● അപകടം ശനിയാഴ്ച്ച ഉച്ചയ്ക്ക് 12.30 ഓടെ.
● ഇവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണൂർ: (KVARTHA) പഴയങ്ങാടി ചൂട്ടാട് ബീച്ചിൽ മത്സ്യബന്ധനത്തിനിടെ തോണി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മത്സ്യത്തൊഴിലാളികൾ തിരയിൽപ്പെട്ടു. ശനിയാഴ്ച്ച ഉച്ചയ്ക്ക് 12.30 ഓടെയായിരുന്നു ഈ ദുരന്തം.
സമീപത്തുണ്ടായിരുന്ന ലൈഫ് ഗാർഡ് ടി. ജെ. അനീഷിന്റെ സമയോചിത ഇടപെടലിനെ തുടർന്ന് രണ്ട് ജീവനുകളും രക്ഷിക്കാനായി. ഇതര സംസ്ഥാനക്കാരാണ് അപകടത്തിൽപ്പെട്ട ഇരുവരും. ഇവരെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
#Kerala #Kannur #rescue #accident #fishermen #lifeguard #beachsafety
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
