Drowned | പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ സഹോദരങ്ങളുടെ മൃതദേഹം കണ്ടെടുത്തു; ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു

 


പത്തനംതിട്ട: (www.kvartha.com) ആറന്‍മുള പരപ്പുഴക്കടവില്‍ പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ സഹോദരങ്ങളുടെ മൃതദേഹം കണ്ടെടുത്തു. ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു. സഹോദരങ്ങളായ കണ്ണമംഗലം മെറിന്‍ വില്ലയില്‍ ഷെഫിന്‍ (15), മെറിന്‍ (18) എന്നിവരാണ് മരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന തോണ്ടപ്പുറത്ത് എബിന്‍ (24) എന്ന യുവാവിന് വേണ്ടിയാണ് തിരച്ചില്‍ നടത്തുന്നത്.

Drowned | പമ്പാനദിയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ സഹോദരങ്ങളുടെ മൃതദേഹം കണ്ടെടുത്തു; ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു

ചെട്ടികുളങ്ങര സ്വദേശികളാണ് ഇവര്‍. മാരാമണ്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഇവരെന്നാണ് വിവരം. ഷെഫിന്‍ വെള്ളത്തില്‍ മുങ്ങുന്നതു കണ്ട് രക്ഷിക്കാനായി മെറിനും പിന്നാലെ എബിനും ഇറങ്ങുകയായിരുന്നു. തുടര്‍ന്ന് മൂന്നുപേരും അപകടത്തില്‍പെടുകയായിരുന്നു.

Keywords: Two drowned, one missing in Pampa river, Pathanamthitta, News, Drowned, Local News, Missing, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia