Drowned | മലയാറ്റൂരില്‍ തീര്‍ഥാടനത്തിനെത്തിയ 3 പേര്‍ പുഴയില്‍ മുങ്ങി മരിച്ചു; അപകടം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍

 


ADVERTISEMENT

ആലപ്പുഴ: (KVARTHA) മലയാറ്റൂരില്‍ തീര്‍ഥാടനത്തിനെത്തിയ മൂന്നുപേര്‍ പുഴയില്‍ മുങ്ങി മരിച്ചു. ഊട്ടി സ്വദേശികളായ മണി, റൊണാള്‍ഡ് എന്നിവരാണ് ഉച്ചയോടെ അപകടത്തില്‍പെട്ടത്. മലയാറ്റൂര്‍ താഴത്തെ പള്ളിക്ക് സമീപത്തെ പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു അഞ്ച് പേരടങ്ങുന്ന തീര്‍ഥാടക സംഘം. ഇവരില്‍ രണ്ട് പേര്‍ പുഴയില്‍ മുങ്ങിപ്പോകുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും മരിച്ചു.

Drowned | മലയാറ്റൂരില്‍ തീര്‍ഥാടനത്തിനെത്തിയ 3 പേര്‍ പുഴയില്‍ മുങ്ങി മരിച്ചു; അപകടം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍

വൈപ്പിന്‍ സ്വദേശി സനോജ് (19) ആണ് പുഴയില്‍ മുങ്ങി മരിച്ചത്. മലയാറ്റൂര്‍ ഇല്ലിത്തോട് പുഴയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയതായിരുന്നു സനോജ്. ഈ സ്ഥലത്ത് നിന്നും ഒരു കിലോമീറ്റര്‍ അകലെവെച്ചാണ് രണ്ടാമത്തെ അപകടം ഉണ്ടായത്. സനോജ് മരിച്ചതിന് പിന്നാലെയാണ് മണിയും, റൊണാള്‍ഡും മുങ്ങിമരിച്ചതായി വിവരം ലഭിക്കുന്നത്.

Keywords: News, Kerala, Kerala-News, Regional-News, Alappuzha-News, Two Drowned, Malayattoor, Pilgrimage, River, Bath, Local News, Alappuzha News, Two drowned in Malayattoor river while bathing.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia