Obituary | സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരു പുരുഷനും ഒരു സ്ത്രീയും മരിച്ചു
Apr 28, 2024, 18:30 IST
ADVERTISEMENT
കണ്ണൂര്‍/ പാലക്കാട്: (KVARTHA) സംസ്ഥാനത്ത് സൂര്യാഘാതമേറ്റ് ഒരു പുരുഷനും ഒരു സ്ത്രീയുമടക്കം രണ്ടു മരണം. സൂര്യാഘാതമേറ്റ് ചികിത്സയിലായിരുന്ന മാഹിയിലെ പന്തക്കല്‍ സ്വദേശി ഉളുമ്പന്റവിട വിശ്വനാഥന് (53), പള്ളത്തേരി പാറമേട് നല്ലാംപുരയ്ക്കല്‍ വീട്ടില്‍ പരേതനായ കൃഷ്ണന്റെ ഭാര്യ ലക്ഷ്മിയമ്മ (90) എന്നിവരാണ് മരിച്ചത്. കിണര്‍ പണിക്കിടയില്‍ തളര്‍ന്ന് വീണ വിശ്വനാഥന് കണ്ണൂരിലെ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരിച്ചത്.
ലക്ഷ്മിയമ്മയെ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നര മുതല്‍ വീട്ടില്‍നിന്നും കാണാതായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും പ്രദേശവാസികളും തിരച്ചില്‍ നടത്തുന്നതിനിടെ വൈകിട്ട് അഞ്ചരയോടെ പള്ളത്തേരിയിലെ ആളിയാര്‍ കനാലില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
ലക്ഷ്മിയമ്മയെ ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നര മുതല്‍ വീട്ടില്‍നിന്നും കാണാതായിരുന്നു. തുടര്‍ന്ന് ബന്ധുക്കളും പ്രദേശവാസികളും തിരച്ചില്‍ നടത്തുന്നതിനിടെ വൈകിട്ട് അഞ്ചരയോടെ പള്ളത്തേരിയിലെ ആളിയാര്‍ കനാലില്‍ വീണു കിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഇവരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഞായറാഴ്ച രാവിലെ ജില്ലാ ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്മോര്ടത്തിലാണ് മരണ കാരണം സൂര്യാഘാതമേറ്റാണെന്ന് സ്ഥിരീകരിച്ചത്.
Keywords: Two died of sunburn in Kerala, Kannur, Palakkad, News, Dead, Obituary, Hospiital, Treatment, Postmortem Report, Dead body, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

