കണ്ണൂര്‍ കായലോട് ബൈക്ക് അപകടത്തില്‍ സൈനികന്‍ ഉള്‍പ്പെടെ രണ്ടു പേര്‍ മരിച്ചു
Jun 18, 2020, 11:01 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com 18.06.2020) കണ്ണൂരില്‍ കുത്തുപറമ്പ് കായലോട് ബൈക്ക് അപകടത്തില്‍ സൈനികന്‍ ഉള്‍പ്പെടെ രണ്ടു യുവാക്കള്‍ ദാരുണമായി കൊല്ലപ്പെട്ടു. പെരളശേരി മൂന്നാം പാലം മാവിലായി സ്വദേശികളായ രണ്ടു യുവാക്കളാണ് മരിച്ചത്. സൈനികനായ വൈശാഖ് ( 25) അയല്‍വാസിയായ അഭിഷേക് ബാബു (21) എന്നിവരാണ് മരിച്ചത്.
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം നടന്നത്. കായലോട് പറമ്പായി റോഡിന് സമീപം ബൈക്ക് മതിലില്‍ ഇടിച്ച നിലയിലായിരുന്നു. റോഡരികില്‍ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. മണിക്കൂറുകളോളം ആരും കാണാതെ റോഡരികില്‍ ചോര വാര്‍ന്നു കിടന്നുവെന്നാണ് വിവരം.
സൈന്യത്തില്‍ ജോലി ചെയ്തു വരികയായിരുന്ന വൈശാഖ് രണ്ടാഴ്ച മുന്‍പാണ് നാട്ടിലെത്തിയത്. ഇതിനു ശേഷം മാവിലായി സ്‌കൂള്‍ ചിറയ്ക്കടുത്തു തന്നെയുള്ള ഒരു വീട്ടില്‍ ക്വാറന്റിനിലായിരുന്നു. ഇവിടെ നിന്നും ഇയാള്‍ എന്തിനാണ് പുറത്തു പോയതെന്നാണ് വ്യക്തമല്ലെന്ന് കുത്തുപറമ്പ് പൊലീസ് പറഞ്ഞു. എകെജി നഴ്‌സിങ്ങ് കോളേജ് ജീവനക്കാരനായ എരഞ്ഞേരി സുരേശന്‍ - രജനി ദമ്പതികളുടെ മകനാണ് വൈശാഖ്. സൈന്യത്തില്‍ ജോലി ചെയ്യുന്ന മറ്റൊരു സഹോദരന്‍ കൂടിയുണ്ട്.
ബാബു - ബീന ദമ്പതികളുടെ മകനാണ് അഭിഷേക് ബാബു. ഏക സഹോദരി വീണ. കൂത്തുപറമ്പ് പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി.

Keywords: News, Kerala, Kannur, Death, Soldiers, Accident, bike, Dead Body, Police, Two died including a soldier in bike accident in Kannur
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.