Died | പഴയ വീട് പൊളിക്കുന്നതിനിടെ ദേഹത്ത് ചുമരിടിഞ്ഞുവീണ് 2പേര്‍ മരിച്ചു
Jul 12, 2023, 19:05 IST
ADVERTISEMENT
പാലക്കാട്: (www.kvartha.com) പഴയ വീട് പൊളിക്കുന്നതിനിടെ ദേഹത്ത് ചുമരിടിഞ്ഞുവീണ് രണ്ട് പേര്‍ മരിച്ചു. കൊഴിഞ്ഞാമ്പാറയില്‍ ഉച്ചയ്ക്ക് മൂന്നരയോടെയായിരുന്നു അപകടം. പെരുവമ്പ് വെള്ളപ്പന സ്വദേശി സി വിനു, പൊല്‍പ്പുള്ളി വേര്‍കോലി സ്വദേശി എന്‍ വിനില്‍ എന്നിവരാണ് മരിച്ചത്.
വീടിന്റെ സ്ലാബ് പൊളിക്കുന്നതിനിടെ കോണ്‍ക്രീറ്റ് ഭിത്തി മുഴുവനായി ഇടിഞ്ഞ് തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. വിനുവും വിനിലും ഇടിഞ്ഞുവീണ ചുമരിനടിയില്‍ പെടുകയായിരുന്നു. ഇരുവരെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Keywords: Two died in wall collapse of building under demolition, Palakkad, News, Accidental Death, Building Collapse, Hospital, Injury, Hospital, Dead Body, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

