Accidental Death | വിഴിഞ്ഞത്ത് ബൈക് റേസിനിടെ 2 യുവാക്കള്‍ക്ക് ദാരുണാന്ത്യം
Jun 19, 2022, 19:57 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) വിഴിഞ്ഞം മുക്കോലയില്‍ ബൈക് റേസിനിടെ രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. ചൊവ്വര സ്വദേശി ശരത്, വട്ടിയൂര്‍ക്കാവ് സ്വദേശി മുഹമ്മദ് ഹാരിസ് എന്നിവരാണ് മരിച്ചത്.
റേസിങ്ങിനിടെ മുന്നോട്ട് കുതിക്കുമ്പോള്‍ ഇരുവാഹനങ്ങളും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് പൊലീസ് പറഞ്ഞു. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയായിരുന്നു അപകടം.
രണ്ടുപേരുടെയും മൃതദേഹം വിഴിഞ്ഞം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഈ പ്രദേശത്ത് നിരന്തരമായി ബൈക് റേസിങ് നടക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
Keywords: Two died in bike race accident in Vizhinjam, Thiruvananthapuram, News, Local News, Accidental Death, Police, Dead Body, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.