Media Workshop | ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമ പ്രവര്‍ത്തനവും എന്ന വിഷയത്തില്‍ ദ്വിദിന മാധ്യമ ശില്പശാല ഒക്ടോബര്‍ 14, 15 തീയതികളില്‍ പാലാ ഇടമറ്റം ഓശാന മൗണ്ടില്‍ നടക്കും
Oct 12, 2023, 21:19 IST
തിരുവനന്തപുരം: (KVARTHA) ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമ പ്രവര്‍ത്തനവും എന്ന വിഷയത്തില്‍ ദ്വിദിന മാധ്യമ ശില്പശാല ഒക്ടോബര്‍ 14, 15 തീയതികളില്‍ പാലാ ഇടമറ്റം ഓശാന മൗണ്ടില്‍ നടക്കുന്നു. സംസ്ഥാനത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി യൂനിസെഫും കേരള മീഡിയ അകാഡമിയും സംയുക്തമായി ചേര്‍ന്നാണ് ശില്‍പശാല സംഘടിപ്പിക്കുന്നത്.
ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമ പ്രവര്‍ത്തനവും എന്ന വിഷയത്തിലാണ് ശില്‍പശാല. ബാലനീതി സംബന്ധിച്ച അന്തര്‍ദേശീയ, ദേശീയ നിയമങ്ങള്‍ സംബന്ധിച്ച് ശില്‍പശാലയില്‍ വിദഗ്ധര്‍ സംസാരിക്കും. കാംപില്‍ പങ്കെടുക്കുന്നവര്‍ക്ക് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തി കുട്ടികളെ സംബന്ധിക്കുന്ന വ്യാജ വാര്‍ത്തകള്‍ എങ്ങനെ കണ്ടുപിടിക്കാമെന്നതില്‍ വിദഗ്ധ പരിശീലനവും ലഭിക്കും.
മുഖ്യ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ അകാഡമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടന്‍ എംപി, മുന്‍ അകാഡമി ചെയര്‍മാന്‍ തോമസ് ജേകബ്, ദേശാഭിമാനി ജെനറല്‍ മാനേജര്‍ കെജെ ജോസഫ്, യൂനിസെഫ് കേരള ആന്‍ഡ് തമിഴ്നാട് ചീഫ് കെഎല്‍ റാവു, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍ എന്നിവര്‍ ഒക്ടോബര്‍ 14-ന് നടക്കുന്ന ആദ്യദിനത്തില്‍ സംബന്ധിക്കും.
പ്രശസ്ത മാധ്യമ നിരീക്ഷകന്‍ സെബാസ്റ്റ്യന്‍ പോള്‍, കെഎല്‍ റാവു, യൂനിസെഫ് കമ്യൂണികേഷന്‍ സ്പെഷ്യലിസ്റ്റ് ദിവ്യ ശ്യാം സൂധീര്‍ ബണ്ഡി, യൂനിസെഫ് കമ്യൂണികേഷന്‍ കണ്‍സള്‍ടന്റ് ബേബി അരുണ്‍ എന്നിവര്‍ ക്ലാസുകള്‍ നയിക്കും. ഏഷ്യാനെറ്റ് എക്സിക്യൂടിവ് എഡിറ്റര്‍ എസ് ബിജു കാംപ് കോ-ഓര്‍ഡിനേറ്റര്‍ ആയിരിക്കും.
ഒക്ടോബര്‍ 15-ന് നടക്കുന്ന സന്ദേശ വിളംബര സമ്മേളനം ഉദ്ഘാടനവും, സര്‍ടിഫിക്കറ്റ് വിതരണവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. മാണി സി കാപ്പന്‍ എംഎല്‍എ, ചീഫ് വിപ് ഡോ എന്‍ ജയരാജ് എംഎല്‍എ, മീനച്ചില്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് സാജോ പൂവത്താനി, കോട്ടയം പ്രസ് ക്ലബ് സെക്രടറി റോബിന്‍ തോമസ് പണിക്കര്‍, അകാഡമി വൈസ് ചെയര്‍മാന്‍ ഇഎസ് സുഭാഷ്, സുനില്‍ പ്രഭാകര്‍ മാതൃഭൂമി മീഡിയ സ്‌കൂള്‍, അകാഡമി ജെനറല്‍ കൗണ്‍സില്‍ അംഗങ്ങളായ സുരേഷ് വെള്ളിമംഗലം, വിന്‍സന്റ് നെല്ലിക്കുന്നേല്‍, അകാഡമി സെക്രടറി അനില്‍ ഭാസ്‌കര്‍ എന്നിവര്‍ സംബന്ധിക്കും.
ബാലാവകാശ നിയമവും ശിശുസൗഹൃദ മാധ്യമ പ്രവര്‍ത്തനവും എന്ന വിഷയത്തിലാണ് ശില്‍പശാല. ബാലനീതി സംബന്ധിച്ച അന്തര്‍ദേശീയ, ദേശീയ നിയമങ്ങള്‍ സംബന്ധിച്ച് ശില്‍പശാലയില്‍ വിദഗ്ധര്‍ സംസാരിക്കും. കാംപില്‍ പങ്കെടുക്കുന്നവര്‍ക്ക് ആര്‍ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തി കുട്ടികളെ സംബന്ധിക്കുന്ന വ്യാജ വാര്‍ത്തകള്‍ എങ്ങനെ കണ്ടുപിടിക്കാമെന്നതില്‍ വിദഗ്ധ പരിശീലനവും ലഭിക്കും.
മുഖ്യ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍ അകാഡമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷത വഹിക്കും. തോമസ് ചാഴിക്കാടന്‍ എംപി, മുന്‍ അകാഡമി ചെയര്‍മാന്‍ തോമസ് ജേകബ്, ദേശാഭിമാനി ജെനറല്‍ മാനേജര്‍ കെജെ ജോസഫ്, യൂനിസെഫ് കേരള ആന്‍ഡ് തമിഴ്നാട് ചീഫ് കെഎല്‍ റാവു, കോട്ടയം പ്രസ് ക്ലബ് പ്രസിഡന്റ് ജോസഫ് സെബാസ്റ്റ്യന്‍ എന്നിവര്‍ ഒക്ടോബര്‍ 14-ന് നടക്കുന്ന ആദ്യദിനത്തില്‍ സംബന്ധിക്കും.
ഒക്ടോബര്‍ 15-ന് നടക്കുന്ന സന്ദേശ വിളംബര സമ്മേളനം ഉദ്ഘാടനവും, സര്‍ടിഫിക്കറ്റ് വിതരണവും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍വഹിക്കും. മാണി സി കാപ്പന്‍ എംഎല്‍എ, ചീഫ് വിപ് ഡോ എന്‍ ജയരാജ് എംഎല്‍എ, മീനച്ചില്‍ ഗ്രാമപഞ്ചായത് പ്രസിഡന്റ് സാജോ പൂവത്താനി, കോട്ടയം പ്രസ് ക്ലബ് സെക്രടറി റോബിന്‍ തോമസ് പണിക്കര്‍, അകാഡമി വൈസ് ചെയര്‍മാന്‍ ഇഎസ് സുഭാഷ്, സുനില്‍ പ്രഭാകര്‍ മാതൃഭൂമി മീഡിയ സ്‌കൂള്‍, അകാഡമി ജെനറല്‍ കൗണ്‍സില്‍ അംഗങ്ങളായ സുരേഷ് വെള്ളിമംഗലം, വിന്‍സന്റ് നെല്ലിക്കുന്നേല്‍, അകാഡമി സെക്രടറി അനില്‍ ഭാസ്‌കര്‍ എന്നിവര്‍ സംബന്ധിക്കും.
Keywords: Two-day media workshop on Child Rights Act and Child Friendly Media Work will be held on 14th and 15th October at Oshana Mt., Pala Idamattam, Thiruvananthapuram, News, Two-day Media Workshop, Inauguration, Minister, Class, Message, Certificate, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.