Drowned | തിരൂരില്‍ 2 കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ വീണ് മുങ്ങിമരിച്ചു

 


ADVERTISEMENT

തിരൂര്‍: (www.kvartha.com) തിരൂരില്‍ രണ്ട് കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ വീണ് മുങ്ങിമരിച്ചു. തിരൂര്‍ തൃക്കണ്ടിയൂരില്‍ ശനിയാഴ്ച ഉച്ചയോടെയാണ് ദാരുണ സംഭവം നടന്നത്. അമന്‍ സയാന്‍(3), റിയ (4) എന്നീ കുട്ടികളാണ് മരിച്ചത്. ഇല്ലത്തുപറമ്പില്‍ റശീദ് - റഹിയാനത് ദമ്പതികളുടെ മകളാണ് റിയ. കാവുങ്ങ പറമ്പില്‍ നൗശാദ് - നജില ദമ്പതികളുടെ മകനാണ് അമന്‍.

Drowned | തിരൂരില്‍ 2 കുട്ടികള്‍ വീടിന് സമീപത്തെ കുളത്തില്‍ വീണ് മുങ്ങിമരിച്ചു

അയല്‍വാസികളും ബന്ധുക്കളുമാണ് മരിച്ച കുട്ടികള്‍. ഇവരുടെ വീടുകള്‍ക്ക് സമീപത്താണ് കുളം. കുട്ടികളെ കാണാതായപ്പോള്‍ ഇരുവരും സമീപത്തെ അംഗണ്‍വാടിയിലേക്ക് പോയതാകാമെന്നാണ് വീട്ടുകാര്‍ കരുതിയിരുന്നത്. അവിടെ പോയി അന്വേഷിച്ചപ്പോള്‍ എത്തിയില്ലെന്ന് അറിയാന്‍ കഴിഞ്ഞു.

പിന്നീട് നടത്തിയ തിരച്ചിലിലാണ് കുട്ടികളുടെ മൃതദേഹം പെരുങ്കൊല്ലം കുളത്തില്‍ നിന്നും കണ്ടെത്തിയത്. കുഞ്ഞുങ്ങളുടെ മൃതദേഹം തിരൂര്‍ ഗവ. ആശുപത്രിയിലാണുള്ളത്.

Keywords: Two children drown in pond, Malappuram, News, Local News, Drowned, Children, Kerala.


Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia