കണ്ണൂര്‍: (KVARTHA) കണ്ണൂര്‍ ജില്ലയില്‍ വീണ്ടും വന്‍ കഞ്ചാവ് വേട്ട. കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ വില്‍പനയ്ക്കായി കൊണ്ടു വന്ന 6.185 കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയിലായി.
കണ്ണൂര്‍ എക്സൈസ് റെയിഞ്ച് ഓഫീസിലെ എക്സൈസ് ഇന്‍സ്‌പെക്ടര്‍ സിനു കോയില്യത്തിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ എളയാവൂര്‍ ശ്രീഭരതക്ഷേത്രത്തിന് സമീപമുള്ള വീട്ടില്‍ നടത്തിയ പരിശോധനയില്‍ വീടിനകത്തു വെച്ചും KL 47 G 8372 കാറില്‍ നിന്നും കഞ്ചാവുമായിട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കണ്ണൂര്‍ എളയാവൂര്‍ കോര്‍പറേഷന്‍ പരിധിയിലെ രഞ്ജിത്ത് (26), ശാനിഫ്(32) എന്നിവരെയാണ് തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ അറസ്റ്റ് ചെയ്തത്. ഇവരുടെ കയ്യില്‍നിന്നും വാഹനത്തില്‍ നിന്നുമായി 6.185 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. കണ്ണൂര്‍ ടൗണ്‍ ഭാഗത്തു മയക്കു മരുന്നുകള്‍ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ യുവാക്കളെന്ന് എക്സൈസ് പറഞ്ഞു. നേരത്തെയും നിരവധി മയക്കു മരുന്ന് കേസുകളില്‍ ഉള്‍പ്പെട്ടവരാണ് പിടിയിലായ പ്രതികള്‍. പിടിയിലായ രഞ്ജിത്ത് തളിപ്പറമ്പ് എക്സൈസ് റെയ്ൻജ് ഓഫീസിലെ എംഡിഎംഎ കേസില്‍ വിചാരണ നടന്നു കൊണ്ടിരിക്കുന്ന കേസിലെ പ്രതിയാണ്.
ശാനിദ് കാപ പ്രകാരം നാട് നടത്തിയ പ്രതിയാണ്. കണ്ണൂര്‍ എക്സൈസ് റെയ്ൻജ് ഓഫീസ് പരിധിയില്‍ എംഡിഎംഎ പിടിച്ച കേസില്‍ ഒളിവില്‍ കഴിഞ്ഞുവരുന്നതിനിടയിലാണ് പ്രതിപിടിയിലാകുന്നത്.
ഇവര്‍ കഞ്ചാവ് കടത്തി കൊണ്ടുവന്ന വാഹനവും തൊണ്ടിമുതലുകളും കസ്റ്റഡിയിലെടുത്ത് കണ്ണൂര്‍ എക്സൈസ് റെയ്ൻജ് ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ എന്‍ഡിപിഎസ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പിടിയിലായ യുവാക്കളെ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Keywords:
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.