യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി ഉൾപെടെ രണ്ട് പേർ മയക്കുമരുന്നുമായി പിടിയിൽ
Sep 2, 2021, 18:43 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പയ്യന്നൂർ: (www.kvartha.com 02.09.2021) യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്ന കേസിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതി ഉൾപെടെ രണ്ട് പേർ മയക്കുമരുന്നുമായി പിടിയിൽ. കേസിൽ പ്രതിയായ അർശാദ് (32), ഇയാളുടെ സുഹൃത്ത് അശ്കർ അലി (35) എന്നിവരെയാണ് പയ്യന്നൂർ ഡിവൈഎസ്പി കെ ഇ പ്രേമചന്ദ്രനും സംഘവും പിടികൂടിയത്. അർശാദും സംഘവും ഞാണിക്കടവിലെ ടി മുഹമ്മദ് അനസിനെ (23) തട്ടിക്കൊണ്ടുപോയി തടവിൽ പാർപിച്ച് ക്രൂരമായി മർദിക്കുകയും വിലകൂടിയ ഫോൺ തട്ടിപ്പറിക്കുകയും ചെയ്തെന്നാണ് കേസ്.
തുടർന്നുള്ള നിരീക്ഷണത്തിൽ ഇവർ പയ്യന്നൂർ ഭാഗത്തേക്ക് സഞ്ചരിക്കുന്നതായി സൂചന ലഭിച്ചതിനാൽ പെരുമ്പ, ഒളവറ പാലം, കാര- തലിച്ചാലം പാലം എന്നിവിടങ്ങളിൽ പൊലീസിനെ നിയോഗിച്ച് വാഹനപരിശോധന നടത്തുന്നതിനിടയിലാണ് ഇവർ പിടിയിലായത്. തുടർന്ന് ഇവരുടെ കാർ പരിശോധിച്ചപ്പോഴാണ് ലഹരി മരുന്ന് കണ്ടെത്തിയതെന്ന് പൊലീസ് വ്യക്തമാക്കി.
ഇരുവരും ഉപയോഗിച്ച കാറിന്റെ ഇൻഷൂറൻസ് സെർടിഫികറ്റ് ഉൾപെടെ എല്ലാ രേഖകളും വ്യാജമാണെന്ന് കണ്ടെത്തിയെന്നും മയക്കുമരുന്ന് കേസിന് പുറമെ വ്യാജ സെർടിഫികറ്റ് നിർമാണവുമായി ബന്ധപ്പെട്ട കേസും ചാർജ് ചെയ്യുമെന്ന് പയ്യന്നൂർ ഡിവൈഎസ്പി പറഞ്ഞു. 45 ഓളം പേർക്ക് ഇവർ വ്യാജ ഇൻഷൂറൻസ് രേഖ ഉണ്ടാക്കി കൊടുത്തതായി തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Keywords: Kerala, News, Payyannur, Top-Headlines, Arrested, Accused, Drugs, Case, Attack, Two arrested with drugs.
< !- START disable copy paste --
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

