കാമുകിയെ കാണാന്‍ മോഷ്ടിച്ച ബൈക്കുകളില്‍ യാത്ര ചെയ്ത യുവാവും സുഹൃത്തും അറസ്റ്റില്‍

 


ആറ്റിങ്ങല്‍: (www.kvartha.com 29.08.2014) കാമുകിയെ കാണാന്‍ മോഷ്ടിച്ച ബൈക്കുകളില്‍ യാത്ര ചെയ്ത യുവാവും സുഹൃത്തും അറസ്റ്റില്‍. ആലുവ കടുന്തള്ളൂര്‍ കുന്നക്കാല പറമ്പില്‍ സഹീറും (19) പതിനേഴുകാരനായ സുഹൃത്തുമാണ് അറസ്റ്റിലായത്. തിരുവനന്തപുരത്തുള്ള കാമുകിയെ കാണാനാണ് ആലപ്പുഴ അരൂരില്‍ നിന്നും മോഷ്ടിച്ച ബൈക്കില്‍ സഹീറും സുഹൃത്തും യാത്രതിരിച്ചത്.

സഹീറിന്റെ സഹപാഠിയായിരുന്നു കാമുകി.  കാമുകിയെ കാണാന്‍  സഹീര്‍ ആലുവയില്‍ നിന്നും സ്വന്തം ബൈക്കിലാണ് പുറപ്പെട്ടത്. എന്നാല്‍ ബൈക്ക് അരൂരെത്തിയപ്പോള്‍ പെട്രോള്‍ തീര്‍ന്നുപോയതിനാല്‍ വണ്ടി നിന്നു.  പെട്രോളിടാന്‍ കയ്യില്‍ പണവും ഉണ്ടായിരുന്നില്ല.
തുടര്‍ന്ന് അരൂരില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കുമായി കടക്കുകയായിരുന്നു. തിരുവനന്തപുരത്തെത്തി കാമുകിയെ കണ്ട് തിരിച്ച് വരുന്നതിനിടയില്‍ ആറ്റിങ്ങല്‍ മാമത്ത് വെച്ച് മോഷ്ടിച്ച ബൈക്കിലെയും പെട്രോള്‍ തീര്‍ന്നുപോയി.

ഒടുവില്‍  അവിടെ പാര്‍ക്ക് ചെയ്തിരുന്ന  ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പിക്കുകയായിരുന്നു. പോലീസെത്തി പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ്  പ്രണയകഥയും ബൈക്ക് മോഷണ വിവരവുമെല്ലാം പുറത്താവുന്നത്. അതേസമയം ഇവര്‍ ഇതിനു മുമ്പ് മറ്റു കേസുകളില്‍ പ്രതിയായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. പ്രതികളെ വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന്  പോലീസ് കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ ചോദ്യം ചെയ്യും.

കാമുകിയെ കാണാന്‍ മോഷ്ടിച്ച ബൈക്കുകളില്‍ യാത്ര ചെയ്ത യുവാവും സുഹൃത്തും അറസ്റ്റില്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
നേതാക്കളെ കള്ളക്കേസില്‍ കുടുക്കാനുള്ള ശ്രമം അപലപനീയം: കെ.എം.സി.സി

Keywords:  Thiruvananthapuram, Alappuzha, Police, Arrest, Court, Custody, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia