മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച രണ്ടു പേര്‍ അറസ്റ്റില്‍
Jun 26, 2012, 16:25 IST
Sudhagaran |
Ravichandra |
കേസിലെ മറ്റൊരു പ്രതിയായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഹനീഫ(38) യെ പോലീസ് അന്വേഷിച്ചു വരികയാണ്. കോടതിയില്‍ ഹാജരാക്കിയ രണ്ട് പ്രതികളേയും രണ്ടാഴ്ചത്തേക്ക് റിമാന്‍്‌റ് ചെയ്തു. യുവതിയെ ഇവരെ കൂടാതെ മറ്റു ചിലരും പീഡിപ്പിച്ചതായി സംശയിക്കുന്നു. ഇവരെ കുറിച്ചും പോലീസ് അന്വേഷണം നടത്തി വരികയാണ്.
മാര്‍പ്പനടുക്ക സ്വദേശിനിയായ തയ്യല്‍ വിദ്യാര്‍ത്ഥിനിയെ ഒരു വര്‍ഷത്തോളമായി പലരും പീഡിപ്പിച്ച് വരികയായിരുന്നു. അറസ്റ്റിലായ സുകുമാരനാണ് പ്രണയം നടിച്ച് പല സ്ഥലങ്ങളില്‍ കൊണ്ട് പോയി ആദ്യം പീഡിപ്പിച്ചത്. ഇതിന് ശേഷം രവിചന്ദ്രന്‍ അടക്കമുള്ളവര്‍ക്ക് യുവതിയുടെ മൊബൈല്‍ നമ്പര്‍ കൈമാറുകയും പീഡനത്തിനുള്ള അവസരം ഒരുക്കിക്കൊടുക്കുകയുമായിരുന്നു. മംഗലാപുരം ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഹനീഫ യുവതിയുടെ സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്തിരുന്നു.
പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ ചോദ്യം ചെയ്തതോടെയാണ് പെണ്‍കുട്ടി പീഡന വിവരം പുറത്തു പറഞ്ഞത്. പിന്നീട് ബന്ധുക്കളോടൊപ്പമെത്തി ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു. ബദിയഡുക്ക പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം ടൗണ്‍ സ്ി.ഐ. ബാബു പെരിങ്ങേത്ത് ഏറ്റെടുക്കുകയുമായിരുന്നു.
മംഗലാപുരത്തെ ലോഡ്ജില്‍ പെണ്‍കുട്ടിക്ക് ലഹരിമരുന്ന് കലക്കിയ ശീതളപാനീയം നല്‍കി പീഡിപ്പിച്ച ശേഷമാണ് മുഹമ്മദ് ഹനീഫ സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുത്തത്. അറസ്റ്റിലായ സുകുമാരനേയും രവിചന്ദ്രയേയും ചോദ്യം ചെയ്തതില്‍ നിന്നും പല സുപ്രധാനമായ വിവരങ്ങളും പോലീസിന് ലഭിച്ചതായി സൂചനയുണ്ട്. അറസ്റ്റിലായ യുവാക്കളെ വൈദ്യപരിശോധനയ്ക്ക് ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.
യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രമുഖരടക്കമുള്ള പലരുടേയും പേരുകള്‍ നാട്ടില്‍ പ്രചരിക്കുന്നുണ്ട്. പോലീസ് സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണമാണ് ആരംഭിച്ചിട്ടുള്ളത്. പിടിയിലാകാനുള്ള മുഹമ്മദ് ഹനീഫയെക്കൂടി പിടികിട്ടിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരികയുള്ളൂ.പലരും മൊബൈല്‍ ഫോണില്‍ വിളിച്ച് പീഡന വിവരം അറിഞ്ഞതായുള്ള കാര്യം പറഞ്ഞാണ് പെണ്‍കുട്ടിയെ ചൂഷണം ചെയ്തത്.
Keywords: Kasaragod, Badiyaduka, Sudhagaran, Ravichandran, Kerala, Rape, Missed call.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.