Arrested | കണ്ണൂരില്‍ റിസോര്‍ട് ഉടമ വെടിയേറ്റ് മരിച്ചെന്ന സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍
Apr 23, 2023, 22:01 IST
കണ്ണൂര്‍: (www.kvartha.com) കര്‍ണാടക വനാതിര്‍ത്തിയിലുളള കാഞ്ഞിരക്കൊല്ലിയിലെ ശശിപാറയില്‍ റിസോര്‍ട് ഉടമ ദുരൂഹസാഹചര്യത്തില്‍ വെടിയേറ്റുമരിച്ചെന്ന സംഭവത്തില്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളായ രണ്ടു പേരെ പയ്യാവൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. അരുവി റിസോര്‍ട് ഉടമ പരത്തനാല്‍ ബെന്നി (54) ദുരൂഹമായി വെടിയേറ്റു മരിച്ച സംഭവത്തിലാണ് കൂടെയുണ്ടായിരുന്ന പളളത്ത് നാരായണന്‍, രജീഷ് അമ്പാട്ട് എന്നിവരെ പയ്യാവൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.
ബെന്നിയോടൊപ്പം നായാട്ടുസംഘത്തിലുണ്ടായിരുന്നവരാണ് അറസ്റ്റിലായത്. കളളത്തോക്ക് ഉപയോഗിച്ചതിനാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ചെ ഒന്നരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കസേരയിലിരുന്ന് ഉറങ്ങുന്നതിനിടെ തോക്കു താഴെ വീണതിനെ തുടര്‍ന്ന് കുനിഞ്ഞെടുക്കുന്നതിനിടെയാണ് ചെവിക്കു മുകളിലൂടെ ബെന്നിയുടെ തലയോട്ടി തുളച്ചുകൊണ്ടു വെടിയുണ്ട കടന്നുപോയത്.
സംഭവത്തെ തുടര്‍ന്ന് പൊലീസ് ഇവിടെ നടത്തിയ പരിശോധനയില്‍ ഉപയോഗിക്കാത്ത നാടന്‍ വെടിയുണ്ടകളും കണ്ടെത്തിയിരുന്നു. സംഭവം നടക്കുമ്പോള്‍ നിലത്തു കിടന്നുറങ്ങുകയായിരുന്ന പളളത്ത് നാരായണനും രജീഷ് അമ്പാട്ടുമാണ് അതീവഗുരുതരമായി പരുക്കേറ്റ ബെന്നിയെ പയ്യാവൂരിലെ സഹകരണ ആശുപത്രിയിലെത്തിച്ചത്. ഇവിടെയെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഇവര്‍ തന്നെയാണ് സംഭവം പയ്യാവൂര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിച്ചത്. ഇതേ തുടര്‍ന്നാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്. സോഫിയയാണ് ബെന്നിയുടെ ഭാര്യ. ക്ലിന്റ്, ക്ലെമന്റ്, സ്റ്റെഫി എന്നിവരാണ് മക്കള്‍. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നുവെങ്കിലും അപകടമരണമാണെന്ന് പൊലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍ തെളിയുകയായിരുന്നു. യൂത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാഭാരവാഹി കൂടിയാണ് രജീഷ് അമ്പാട്ട്.
ബെന്നിയോടൊപ്പം നായാട്ടുസംഘത്തിലുണ്ടായിരുന്നവരാണ് അറസ്റ്റിലായത്. കളളത്തോക്ക് ഉപയോഗിച്ചതിനാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ ശനിയാഴ്ച പുലര്‍ചെ ഒന്നരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കസേരയിലിരുന്ന് ഉറങ്ങുന്നതിനിടെ തോക്കു താഴെ വീണതിനെ തുടര്‍ന്ന് കുനിഞ്ഞെടുക്കുന്നതിനിടെയാണ് ചെവിക്കു മുകളിലൂടെ ബെന്നിയുടെ തലയോട്ടി തുളച്ചുകൊണ്ടു വെടിയുണ്ട കടന്നുപോയത്.
സംഭവത്തെ തുടര്‍ന്ന് പൊലീസ് ഇവിടെ നടത്തിയ പരിശോധനയില്‍ ഉപയോഗിക്കാത്ത നാടന്‍ വെടിയുണ്ടകളും കണ്ടെത്തിയിരുന്നു. സംഭവം നടക്കുമ്പോള്‍ നിലത്തു കിടന്നുറങ്ങുകയായിരുന്ന പളളത്ത് നാരായണനും രജീഷ് അമ്പാട്ടുമാണ് അതീവഗുരുതരമായി പരുക്കേറ്റ ബെന്നിയെ പയ്യാവൂരിലെ സഹകരണ ആശുപത്രിയിലെത്തിച്ചത്. ഇവിടെയെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
Keywords: Two arrested in Kannur resort owner's shooting death, Kannur, News, Police, Arrested, Gun Attack, Allegation, Probe, Custody, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.