ആറ്റിങ്ങലിൽ ഡോക്ടർക്ക് നേരെ ചെരുപ്പ് വലിച്ചെറിഞ്ഞെന്ന കേസിൽ രണ്ട് പേർ പിടിയിൽ

 


തിരുവനന്തപുരം: (www.kvartha.com 15.08.2021) ആറ്റിങ്ങലിൽ ഡോക്ടർക്ക് നേരെ ആക്രമണം നടത്തിയെന്ന കേസിൽ രണ്ട് പേർ പിടിയിൽ. ഗോകുലം മെഡികൽ സെൻറിലെ ഡോ. ജയശാലിനിക്ക് നേരെ രണ്ട് പേർ ചെരുപ്പ് വലിച്ചെറിഞ്ഞെന്നും അസഭ്യം പറഞ്ഞുവെന്നുമാണ് പരാതി.

സംഭവത്തിൽ ഡോക്ടർ പരാതി നൽകുകയും മണിക്കൂറുകൾക്കുള്ളിൽ രണ്ട് പ്രതികളെയും പൊലീസ് പിടികൂടുകയും ചെയ്തു. സെബിൻ, അനസ് എന്നിവരാണ് കസ്റ്റഡിയിലായത്. മദ്യപിച്ചാണ് ഇവർ ഡോക്ടറെ ആക്രമിച്ചതെന്നാണ് വിവരം.

ആറ്റിങ്ങലിൽ ഡോക്ടർക്ക് നേരെ ചെരുപ്പ് വലിച്ചെറിഞ്ഞെന്ന കേസിൽ രണ്ട് പേർ പിടിയിൽ

കൈയിൽ മുറിവുമായാണ് ശനിയാഴ്ച രാത്രി ഏഴ് മണിയോടെ ഇരുവരും ആശുപത്രിയിൽ വന്നതെന്ന് ജയശാലിനി പറഞ്ഞു. എങ്ങനെയാണ് മുറിവുണ്ടായതെന്ന് താൻ ചോദിച്ചു. വ്യക്തമായ മറുപടി നൽകിയില്ല. ചെരിപ്പഴിച്ച് വെച്ച് കിടക്കാൻ പറഞ്ഞു. അപ്പോഴാണ് ചെരിപ്പൂരി തനിക്ക് നേരെ വലിച്ചെറിഞ്ഞതെന്നും ഡോക്ടർ ആരോപിച്ചു.

ചെരിപ്പ് ദേഹത്ത് വീഴാതിരിക്കാൻ താൻ ഒഴിഞ്ഞുമാറിയെന്നും ഒപ്പമുണ്ടായിരുന്ന സിസ്റ്ററിന്റെ ദേഹത്താണ് ഇത് വീണതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. പിന്നീട് അക്രമികൾ പുറത്ത് പറയാൻ പറ്റാത്ത തരത്തിലുള്ള അസഭ്യ വാക്കുകൾ തനിക്ക് നേരെ വിളിച്ചുപറഞ്ഞു. മുൻപരിചയമില്ലാത്തവരാണ് ആക്രമണം നടത്തിയതെന്നും ഡോക്ടർ വ്യക്തമാക്കി.

Keywords:  News, Thiruvananthapuram, Kerala, Doctor, Attack, Police, Case, Arrested, Arrest, Two arrested for throwing shoes at doctor.
< !- START disable copy paste -->


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia