നിര്‍ത്തിയിട്ട ജീപില്‍ നിന്ന് ഒപ്പിട്ട ചെക് മോഷ്ടിച്ച് പണം തട്ടിയെടുത്തു; ട്രഷറിയിലെ സിസിടിവി ദൃശ്യങ്ങള്‍ കുടുങ്ങി മോഷ്ടാക്കള്‍, പിടിയില്‍
Mar 5, 2022, 08:06 IST
കണ്ണൂര്‍: (www.kvartha.com 05.03.2022) ഒപ്പിട്ട ചെക് മോഷ്ടിച്ച് പണം തട്ടിയെടുത്ത സംഘം പിടിയില്‍. റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട ഇരിക്കൂര്‍ സ്വദേശി റംശാദിന്റെ ജീപില്‍ നിന്നാണ് ചെക് മോഷ്ടിച്ച് പണം തട്ടിയെടുത്തത്.
രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയിലാണ് മോഷ്ടാക്കളെ പിടികൂടിയത്. മോഷണ സംഘത്തില്‍ മൂന്നുപേരുണ്ടെന്ന് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായി. ഒളിവില്‍ പോയ മൂന്നാമനായി പൊലീസ് തിരച്ചില്‍ ശക്തമാക്കി.
കഴിഞ്ഞ മാസമാണ് റംശാദ് കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വാഹനം പാര്‍ക് ചെയ്ത് എറണാകുളത്തേക്ക് യാത്ര തിരിച്ചത്. ട്രഷറിയില്‍ നിന്ന് പണമെടുക്കാനായി ഉമ്മയുടെ ഒപ്പിട്ട ഒരു ചെകും അദ്ദേഹത്തിന്റെ കൈവശം ഉണ്ടായിരുന്നു. എന്നാല്‍ തിരിച്ചെത്തി വണ്ടിയിലെത്തിയപ്പോഴാണ് ചെക് കാണാനില്ലെന്ന് മനസിലായത്.
എന്നാല്‍ താനത് എവിടെയെങ്കിലും മറന്ന് വച്ചതാണെന്ന് കരുതി മറ്റൊരു ചെകുമായി മട്ടന്നൂര്‍ ട്രഷറിയിലെത്തി. അപ്പോഴാണ് നേരത്തെ തന്നെ പയ്യന്നൂര്‍ ട്രഷറിയില്‍ നിന്ന് ആരോ ചെക് മാറിയിരുന്നു എന്ന് റംശാദിന് മറുപടി കിട്ടിയത്. പിന്നാലെ കണ്ണൂര്‍ ടൗണ്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പയ്യന്നൂര്‍ ട്രഷറിയില്‍ നിന്ന് പണം വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രതികളെ പിടികൂടുന്നതിന് സഹായകമായി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.