Arrested | പയ്യാമ്പലത്ത് നിന്നും വിനോദ സഞ്ചാരിയായ വയോധികയുടെ മാല കവര്‍ന്നുവെന്ന കേസില്‍ 2പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) പയ്യാമ്പലം ബീചില്‍ വച്ച് കഴിഞ്ഞ ഡിസംബര്‍ പത്തിന് കര്‍ണാടക സ്വദേശിനിയായ വയോധികയുടെ സ്വര്‍ണ മാല പൊട്ടിച്ചു കടന്നു കളഞ്ഞ പ്രതികള്‍ അറസ്റ്റില്‍. വയനാട് മീനങ്ങാടി പൊലീസിന്റെ സഹായത്തോടെ കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ ബിനുമോഹനും പൊലീസ് സംഘവുമാണ് പ്രതികളെ പിടികൂടിയത്.

കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കഴിഞ്ഞ ഡിസംബര്‍ അഞ്ചിന് മോഷ്ടിച്ച സ്‌കൂടറില്‍ സഞ്ചരിച്ചാണ് ഇവര്‍ സ്വര്‍ണമാല മോഷ്ടിച്ചത്. കണ്ണൂര്‍ ടൗണ്‍ പൊലീസ് സിസിടിവിയും മറ്റും പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചും സഞ്ചരിച്ച വാഹനത്തെ കുറിച്ചുമുള്ള വിവരങ്ങള്‍ ലഭിച്ചത്. 
Aster_MIMS

Arrested | പയ്യാമ്പലത്ത് നിന്നും വിനോദ സഞ്ചാരിയായ വയോധികയുടെ മാല കവര്‍ന്നുവെന്ന കേസില്‍ 2പേര്‍ അറസ്റ്റില്‍

വളപട്ടണം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെഎന്‍ നിബ്രാസ് (27), മുഹമ്മദ് ത്വാഹ( 21 ) എന്നിവരാണ് പിടിയിലായത്. നിബ്രാസിനെതിരെ മൂന്ന് കവര്‍ചാ കേസ് ഉള്‍പെടെ ആറ് കേസുകളും ത്വാഹക്ക് ഏഴ് കളവ് കേസ് ഉള്‍പെടെ ഒന്‍പത് കേസുകളും നിലവിലുണ്ട്.

കണ്ണൂര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ ബിനു മോഹന്‍, സബ് ഇന്‍സ്പെക്ടര്‍മാരായ ശമീല്‍, സവ്യ സചി, അജയന്‍, എ എസ് ഐ രഞ്ജിത്, എസ് സി പി ഒമാരായ ഷൈജു, രാജേഷ്, സി പി ഒമാരായ നാസര്‍, ഷിനോജ്, റമീസ്, സനൂപ്, ബാബുമണി, സുഗേഷ് എന്നീ പൊലീസ് ഉദ്യോഗസ്ഥരാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

Arrested | പയ്യാമ്പലത്ത് നിന്നും വിനോദ സഞ്ചാരിയായ വയോധികയുടെ മാല കവര്‍ന്നുവെന്ന കേസില്‍ 2പേര്‍ അറസ്റ്റില്‍

Keywords: Two arrested for snatching gold chain from elderly woman in Payyambalam Beach, Kannur, News, Arrested, Police, Accused, CCTV, Railway Station, Robbery, Kerala News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia