Arrested | ഉളിക്കലില്‍ വീട് കുത്തിത്തുറന്ന് 20 പവന്‍ സ്വര്‍ണം കവര്‍ന്നുവെന്ന കേസില്‍ 2 പേര്‍ അറസ്റ്റില്‍
May 29, 2023, 22:33 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഇരിട്ടി: (www.kvartha.com) ഉളിക്കലില്‍ വീട് കുത്തിത്തുറന്ന് 20 പവന്‍ സ്വര്‍ണം കവര്‍ന്നുവെന്ന സംഭവത്തില്‍ പ്രതികളെ പൊലീസ് പിടികൂടി. കൊല്ലം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എസ് അഭിരാജ് (31) കാസര്‍കോട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കെ കിരണ്‍ (28) എന്നിവരെയാണ് ഇരിട്ടി ഡി വൈ എസ് പിയുടെ പ്രത്യേക സ്‌ക്വോഡ് പിടികൂടിയത്. കണ്ണൂര്‍ - കാസര്‍കോട് ദേശിയ പാതയിലെ ധര്‍മ്മശാലയില്‍ നിന്നും തിങ്കളാഴ്ച പുലര്‍ചെയാണ് ഇരുവരും പിടിയിലായത്.
ഞായറാഴ്ച രാവിലെയാണ് ഉളിക്കല്‍ കല്ലു വയലില്‍ വീട് കുത്തിത്തുറന്ന് പ്രതികള്‍ മോഷണം നടത്തിയത്. തങ്ങളെ തിരിച്ചറിയാതിരിക്കാന്‍ സിസിടിവിയുടെ ഡിവിആറും മോഷ്ടാക്കള്‍ കവര്‍ന്നിരുന്നു. ഉളിക്കല്‍ കല്ലുവയല്‍ ബെന്നി ജോസഫിന്റെ വീട്ടിലായിരുന്നു കവര്‍ച. ബെന്നിയും കുടുംബവും പള്ളിയില്‍ പോയ സമയത്ത് വീട്ടില്‍ കയറിയ മോഷ്ടാക്കള്‍ അലമാരകളില്‍ സൂക്ഷിച്ച സ്വര്‍ണവും പണവുമായി മുങ്ങുകയായിരുന്നു.
22,000 രൂപയും വീട്ടില്‍ നിന്ന് നഷ്ടമായിരുന്നു. പ്രതികളുടെ സിസിടിവി കാമറ ദൃശ്യങ്ങള്‍ മറ്റൊരു കാമറയില്‍ നിന്നും ലഭിച്ചതാണ് പൊലീസിന് സഹായകരമായത്.

Keywords: Two Arrested For Robbery, Arrested, Police, Kannur, News, Accused, CCTV, Gold, Money, Complaint, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.