ഗോവന്‍ നിര്‍മ്മിത മദ്യവുമായി കാസര്‍കോട് സ്വദേശികള്‍ കോഴിക്കോട് പിടിയില്‍

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഗോവന്‍ നിര്‍മ്മിത മദ്യവുമായി കാസര്‍കോട് സ്വദേശികള്‍ കോഴിക്കോട് പിടിയില്‍
കോഴിക്കോട് : ഗോവയില്‍ നിന്നും ട്രെയിനില്‍ കടത്തിയ അരലക്ഷം രൂപയുടെ വിദേശമദ്യവുമായി രണ്ട് കാസര്‍കോട് സ്വദേശികള്‍ കോഴിക്കോട് പിടിയിലായി.

കാസര്‍കോട്, ബദിയടുക്ക, പള്ളത്തടുക്ക സ്വദേശി ഉദയന്‍(29), കുട്‌ലു രാംദാസ് നഗറിലെ അശോക് കുമാര്‍ എന്നിവരാണ് പിടിയിലായത്. 180 മീ ലിറ്ററിന്റെ 480 കുപ്പി മദ്യവും 90 മീ. ലിറ്ററിന്റെ 1092 പൗച്ചുകളുമാണ് റെയില്‍വേ സംരക്ഷണ സേന പിടിച്ചെടുത്തത്.

ബുധനാഴ്ച രാവിലെ ഏഴിന് നിസാമുദ്ദീന്‍-എറണാകുളം മംഗള എക്‌സ്പ്രസിലാണ് മദ്യവേട്ട നടന്നത്. മദ്യം കാസര്‍കോട്ട് ഇറക്കാനായിരുന്ന പദ്ധതി. എന്നാല്‍ ഇവര്‍ ആര്‍.പി.എഫിന്റെ നിരീക്ഷണത്തിലായതോടെ മദ്യം കോഴിക്കോട്ട് ഇറക്കുമ്പോള്‍ മുന്‍കൂട്ടി വിവരം കിട്ടിയതിനനുസരിച്ച് കൂടുതല്‍ ഉദ്യോഗസ്ഥരെത്തി കള്ളക്കടത്ത് പിടികൂടുകയായിരുന്നു.

Keywords:  Kozhikode, Kerala, kasaragod, Arrest, Liquor 


Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script