HUID | സ്വർണാഭരണങ്ങൾക്ക് എച് യുഐഡി മുദ്ര നിർബന്ധമാക്കിയിട്ട് രണ്ടര വർഷം; ദിവസേന 4 ലക്ഷം ആഭരണങ്ങളിൽ മുദ്ര പതിപ്പിക്കുന്നുണ്ടെന്ന് അഡ്വ. എസ് അബ്ദുൽ നാസർ

 


കൊച്ചി: (KVARTHA) സ്വർണാഭരണങ്ങൾക്ക് ഹാൾമാർകിംഗ് എച് യു ഐ ഡി മുദ്ര നിർബന്ധമാക്കിയിട്ട് രണ്ടര വർഷം. 2021 ജൂലൈ ഒന്ന് മുതലായിരുന്നു സ്വർണാഭരണങ്ങളിൽ ഹാൾമാർക് ഐഡി മുദ്ര നിർബന്ധമാക്കിയത്.
ഇതുവരെയായി 30 കോടി ആഭരണങ്ങളിൽ എച് യു ഐ ഡി മുദ്ര പതിപ്പിച്ചിട്ടുണ്ട്. 3000 ടൺ സ്വർണാഭരങ്ങളിലാണ് മുദ്രപതിച്ചിട്ടുള്ളത്. ദിവസേന നാല് ലക്ഷം ആഭരണങ്ങളിൽ മുദ്ര പതിപ്പിക്കുന്നുണ്ടെന്ന്
ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷറർ അഡ്വ. എസ് അബ്ദുൽ നാസർ പറഞ്ഞു.
 
HUID | സ്വർണാഭരണങ്ങൾക്ക് എച് യുഐഡി മുദ്ര നിർബന്ധമാക്കിയിട്ട് രണ്ടര വർഷം; ദിവസേന 4 ലക്ഷം ആഭരണങ്ങളിൽ മുദ്ര പതിപ്പിക്കുന്നുണ്ടെന്ന് അഡ്വ. എസ് അബ്ദുൽ നാസർ

1.70 ജ്വലറികളാണ് ഇൻഡ്യയിൽ ബിഐഎസ് ലൈസൻസ് എടുത്തിട്ടുള്ളത്. കേരളത്തിൽ ആറായിരത്തോളം ജ്വലറികൾ ലൈസൻസ് എടുത്തിട്ടുണ്ട്. ഇൻഡ്യയിലെ 343 ജില്ലകളിൽ ഇപ്പോൾ സ്വർണാഭരണങ്ങളിൽ ഹാൾമാർക് മുദ്ര നിർബന്ധമാണ്. 1510 സെന്ററുകൾ പ്രവർത്തിക്കുന്നു. 183 എണ്ണം അനുമതി കാത്ത് നിൽക്കുന്നു. പല കാരണങ്ങളാൽ 330 ഹാൾമാർകിങ് സെൻററുകൾ അടച്ചുപൂട്ടിയിട്ടുണ്ട്. ആഭരണത്തിൽ മുദ്ര വെക്കുന്നതിന് ഒരെണ്ണത്തിന് 45 രൂപയാണ് ചാർജെന്നും അബ്ദുൽ നാസർ വിശദീകരിച്ചു.
 
HUID | സ്വർണാഭരണങ്ങൾക്ക് എച് യുഐഡി മുദ്ര നിർബന്ധമാക്കിയിട്ട് രണ്ടര വർഷം; ദിവസേന 4 ലക്ഷം ആഭരണങ്ങളിൽ മുദ്ര പതിപ്പിക്കുന്നുണ്ടെന്ന് അഡ്വ. എസ് അബ്ദുൽ നാസർ

വ്യാജ മുദ്രകൾ ഉണ്ടോ എന്നുള്ള പരിശോധനയ്ക്കായി ജ്വലലറികളിൽ നിന്നും വ്യാപകമായ സാംപിൾ പരിശോധന ആരംഭിച്ചിട്ടുണ്ട്. പല ജ്വലറികളിൽ നിന്നും മാറ്റു കുറഞ്ഞതും വ്യാജ ഹാൾമാർകിംഗ് ഐഡിയിൽ മുദ്രവച്ചിട്ടുള്ളതുമായ സ്വർണം കണ്ടു കെട്ടിയിട്ടുണ്ട്. കേരളം സമ്പൂർണ ഹാൾ മാർകിങ് സംസ്ഥാനമാണ്.

Keywords: News-Malayalam-News, Kerala, Kerala-News, Kochi, HUID, Gold, Finance, Buisness, Jewellery, Mandatory, Two and half years since HUID seal made mandatory for gold jewellery.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia