Accidental Death | പശു ഫാമിലെ ചാണക കുഴിയില്‍ വീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം

 


മലപ്പുറം: (www.kvartha.com) എടവണ്ണപ്പാറ ചീക്കോട് വാവൂരിലെ പശു ഫാമിലെ ചാണക കുഴിയില്‍ വീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം. അസം സ്വദേശി ഹാരിസിന്റെ മകന്‍ അന്‍ മോല്‍ ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം.

കുടുംബാംഗങ്ങളുടെ കരച്ചില്‍ കേട്ടെത്തിയ സമീപവാസികള്‍ ഉടന്‍തന്നെ കുട്ടിയെ എടവണ്ണപ്പാറയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. വാഴക്കാട് പൊലീസ് സ്ഥലത്തെത്തി നടപടികള്‍ പൂര്‍ത്തിയാക്കി. മൃതദേഹം പോസ്റ്റുമോര്‍ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Accidental Death | പശു ഫാമിലെ ചാണക കുഴിയില്‍ വീണ് രണ്ടര വയസ്സുകാരന് ദാരുണാന്ത്യം


Keywords: Two-and-a-half-year-old boy died after falling into dung pit of cow farm, Malappuram, News, Child Death, Hospitalized, Obituary, Police, Dead Body, Postmortem, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia