Court Twist | സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്; രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയായി 

 
Twist in Swapna Suresh's Fake Degree Case as Second Accused Turns Approver
Watermark

Photo Credit: Facebook / Swapna Suresh

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● സച്ചിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു
● സച്ചിനെ മാപ്പുസാക്ഷിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പൊലീസും കോടതിയെ അറിയിച്ചു
● നവംബര്‍ 19ന് സച്ചിന്റെ മൊഴി കോടതി രേഖപ്പെടുത്തും
● സ്പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാണ് കേസ്

തിരുവനന്തപുരം: (KVARTHA) നയതന്ത്ര ബാഗേജുവഴി സ്വര്‍ണം കടത്തിയെന്ന കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരായ വ്യാജ ഡിഗ്രി കേസില്‍ വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതി സച്ചിന്‍ദാസിനെ കോടതി മാപ്പുസാക്ഷിയാക്കി. സ്വപ്നയ്ക്ക് വ്യാജരേഖയുണ്ടാക്കി നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന സച്ചിന്‍ ദാസിനെ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് മാപ്പുസാക്ഷിയാക്കിയത്. 

Aster mims 04/11/2022

സച്ചിന്റെ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. സച്ചിനെ മാപ്പുസാക്ഷിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് പൊലീസും കോടതിയെ അറിയിച്ചു. നവംബര്‍ 19ന് സച്ചിന്റെ മൊഴി കോടതി രേഖപ്പെടുത്തും. സ്പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വഴിത്തിരിവായത്.  സ്വപ്ന ഒന്നാം പ്രതിയും പഞ്ചാബ് സ്വദേശി സച്ചിന്‍ ദാസ് രണ്ടാം പ്രതിയുമാണ്. 

മുംബൈ ആസ്ഥാനമായ ബാബ സാഹിബ് അംബേദ് കര്‍ സര്‍വകലാശാലയുടെ പേരിലാണ് സച്ചിന്‍ സ്വപ്‌നയ്ക്ക് വേണ്ടി സര്‍ട്ടിഫിക്കറ്റുണ്ടാക്കിയത്. 2017ല്‍ സ്വപ്നയ്ക്ക് വ്യാജ സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. സ്പേസ് പാര്‍ക്ക് കണ്‍സള്‍ട്ടന്‍സി ആയിരുന്ന പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പര്‍ ഈ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് സ്വപ്നയ്ക്കു ജോലി നല്‍കാന്‍ തീരുമാനിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന പ്രതിയായപ്പോഴാണ് സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അധികൃതരുടെ പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസ് കേസെടുക്കുകയായിരുന്നു.

കേസില്‍ പൊലീസ് സമര്‍പ്പിച്ച കുറ്റപത്രം കോടതി നേരത്തേ അംഗീകരിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന്റെ അനുമതിയോടെയാണ്  നിയമനം നേടിയതെന്ന് സ്വപ്ന കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. സ്പേസ് പാര്‍ക്കില്‍ കണ്‍സള്‍ട്ടന്റായി നിയമിച്ച സ്വപ്നയ്ക്കു നല്‍കിയ ശമ്പളം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് (കെഎസ്ഐടിഐഎല്‍) നിയമന ഏജന്‍സിയായ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്സിന് (പിഡബ്ല്യുസി) കത്ത് നല്‍കിയെങ്കിലും പണം ഇതുവരെ ലഭിച്ചിട്ടില്ല. പണം നല്‍കാനാകില്ലെന്ന നിലപാടിലാണ് പിഡബ്ല്യുസി.

19,06,730 രൂപയാണ് ഐടി വകുപ്പ് സ്വപ്നയുടെ ശമ്പളമായി പിഡബ്ല്യുസിക്ക് അനുവദിച്ചത്. സ്വര്‍ണക്കടത്തില്‍ സ്വപ്ന പ്രതിയാകുകയും ജോലിയില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തതോടെ ജി എസ് ടി ഒഴിച്ചുള്ള തുകയായ 16,15,873 രൂപ പിഡബ്ല്യുസിയില്‍ നിന്ന് ഈടാക്കാന്‍ കെ എസ് ഐ ടി ഐ എല്‍ എംഡി അടിയന്തരമായി നടപടി കൈക്കൊള്ളണമെന്നു ധനകാര്യ പരിശോധനാ വിഭാഗം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. നാളിതുവരെ ആയിട്ടും പണം നല്‍കിയിട്ടില്ല.

#SwapnaSuresh #FakeDegreeCase #KeralaNews #LegalTwist #GoldSmuggling #SachinDas

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script