നടന്‍ കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം സ്ഥിരീകരിച്ചു
May 29, 2016, 13:02 IST
തൃശൂര്‍: (www.kvartha.com 29.05.2016) നടന്‍ കലാഭവന്‍ മണിയുടെ ശരീരത്തില്‍ വിഷമദ്യത്തിന്റെ അംശം സ്ഥിരീകരിച്ചു. ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തി. ഹൈദരാബാദ് ലാബിലെ പരിശോധനാഫലം പോലീസിനു ലഭിച്ചു. എന്നാലിത് മരണകാരണമാകാവുന്ന തരത്തില്‍ ഉണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നില്ല. അതേസമയം ശരീരത്തില്‍ കീടനാശിനിയുടെ അംശം ഉള്ളതായി കണ്ടെത്താനായിട്ടില്ല.
മണി അവശനായി ആശുപത്രിയിലാകുന്നതിന് തലേദിവസം ടിന്‍ ബിയര്‍ കഴിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഒരു ബിയറില്‍ രണ്ട് മുതല്‍ മൂന്നുശതമാനംവരെ മെഥനോളിന്റെ സാന്നിധ്യമുണ്ടാകാം. എന്നാലിത് മരണകാരണമാവില്ല. വ്യാജമദ്യവും വാറ്റുചാരായവും നിര്‍മ്മിക്കുന്നവര്‍ ഇന്‍ഡസ്ട്രിയല്‍ സ്പിരിറ്റ് എന്ന മെഥനോളിനെ ആശ്രയിക്കുക പതിവാണ്.
90 ശതമാനം ഉപയോഗ യോഗ്യമായ ഈഥേന്‍ ആല്‍ക്കഹോളും 10 ശതമാനം മീഥേന്‍
ആല്‍ക്കഹോളും അടങ്ങിയതാണ് വിഷമദ്യം. കലാഭവന്‍ മണിയുടെ ശരീരത്തില്‍ മെഥനോളിന്റെ അംശം ഗുരുതരമായ അളവില്‍ കണ്ടെത്തിയിട്ടില്ല എന്ന് രാസപരിശോധനാ ഫലത്തിലും തെളിഞ്ഞിരുന്നു.

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മാര്‍ച്ച് ആറിനായിരുന്നു മണി മരിച്ചത്. അതിനിടെ മണി മരിച്ച് മൂന്ന് മാസം ആകാറായിട്ടും മരണത്തിന് ഉത്തരവാദികളായവരെ പോലീസിന് കണ്ടെത്താനാകാത്തതില്‍ പ്രതിഷേധിച്ച് കുടുംബം നിരാഹാര സത്യാഗ്രഹം നടത്താന്‍ തീരുമാനിച്ചിരിക്കയാണ്.
Also Read:
യുവാവിന്റെ അപകടമരണം; കാര്‍ ഡ്രൈവര്‍ക്കെതിരെ നരഹത്യക്ക് കേസെടുത്തു
Also Read:
Keywords: Hunger strike, Twist in Kalabhavan Mani death probe: lab confirms methanol in his body, Thrissur, Kochi, hospital, Treatment, Hyderabad, Police, Reporter, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.