ഫാ. ജോബ് ചിറ്റിലപ്പിള്ളി വധക്കേസിലെ പ്രതിക്ക് ഇരട്ടജീവപര്യന്തം
Sep 25, 2012, 21:18 IST
കൊച്ചി: ഫാ. ജോബ് ചിറ്റിലപ്പിള്ളി വധക്കേസില്‍ പ്രതി തുരുത്തിപ്പറമ്പ് പന്തല്‍ക്കൂട്ടം രഘുകുമാറിന് ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചു. എറണാകുളം സി.ബി.ഐ കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രതിയില്‍ നിന്നും 35000 രൂപ പിഴയായി ഈടാക്കാനും കോടതി വിധിച്ചു.
ജീവപര്യന്തം ശിക്ഷ ഒരുമിച്ച് അനുഭവിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. 2004 ഓഗസ്റ്റ് 28-നാണ് കേസിനാസ്പദമായ സംഭവം. ചാലക്കുടി തുരുത്തിപ്പറമ്പ് വരപ്രസാദനാഥ പള്ളിവികാരിയായിരുന്ന ഫാ. ജോബ് ചിറ്റിലപ്പിള്ളി തിരുവോണനാളില്‍ പുലര്‍ച്ചെ പള്ളിവരാന്തയില്‍ കുത്തേറ്റു മരിക്കുകയായിരുന്നു.
ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഒടുവില്‍ സി.ബി.ഐയ്ക്കു കൈമാറുകയായിരുന്നു. മറ്റു ചിലര്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നതിനെതുടര്‍ന്ന് കേസ് സി.ബി.ഐയ്ക്കു കൈമാറിയെങ്കിലും സിബിഐ അന്വേഷണവും രഘുകുമാറില്‍ തന്നെ ചെന്ന് അവസാനിക്കുകയായിരുന്നു.

keywords: Kerala, Father chittilapilly, murder case, life term, court order, accused,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.