Twenty20 | കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രികറ്റ് ആവേശം; ഇന്‍ഡ്യ-ആസ്‌ട്രേലിയ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരം നവംബര്‍ 26 ന്
Jul 25, 2023, 20:45 IST
തിരുവനന്തപുരം: (www.kvartha.com) കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വീണ്ടും ക്രികറ്റ് ആവേശം. ഇന്‍ഡ്യ-ആസ്‌ട്രേലിയ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരം നവംബര്‍ 26ന് നടക്കും. അഞ്ചു മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പര നവംബര്‍ 23 മുതല്‍ ഡിസംബര്‍ മൂന്നുവരെയാണ്. ഇതില്‍ രണ്ടാമത്തെ മത്സരത്തിനാണ് കാര്യവട്ടം വേദിയാകുന്നത്.
വൈകിട്ട് ഏഴുമണിക്കാണ് മത്സരം. കാര്യവട്ടത്ത് ഇതുവരെ രണ്ട് ഏകദിനങ്ങളും മൂന്നു ട്വന്റി20 മത്സരങ്ങളുമാണ് നടന്നത്. ആസ്‌ട്രേലിയ ആദ്യമായാണ് ഇവിടെ കളിക്കാനെത്തുന്നത്. വീണ്ടും കാര്യവട്ടത്ത് ക്രികറ്റ് വരുന്നതിന്റെ ആവേശത്തിലാണ് കേരളത്തിലെ ക്രികറ്റ് പ്രേമികള്‍.

Keywords: Twenty20 again in Karyavattom; India-Australia match on November 26, Thiruvananthapuram, News, Cricket, Sports, Twenty20, Players, Australian Players, Competition, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.