Obituary | തിരുവനന്തപുരത്ത് സബ് ജയില്‍ ഉദ്യോഗസ്ഥന്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മരിച്ചു
Jan 29, 2024, 16:39 IST
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) സബ് ജയില്‍ ഉദ്യോഗസ്ഥന്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മരിച്ചു. തിരുവനന്തപുരം സബ് ജയില്‍ സൂപ്രണ്ട് എസ് സുരേന്ദ്രന്‍ (55) ആണ് മരിച്ചത്. കാല്‍വഴുതി കിണറ്റില്‍ വീഴുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് സംഭവം. വെങ്ങാനൂര്‍ വെണ്ണിയൂര്‍ സ്വദേശിയാണ്.
വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വിഴിഞ്ഞം ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘമാണ് കിണറിനുള്ളില്‍ നിന്ന് മൃതദേഹം പുറത്തെടുത്തത്. തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ കുറിച്ച് അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. ബിന്ദുവാണ് ഭാര്യ. മകന്‍ നിഖില്‍.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.