SWISS-TOWER 24/07/2023

TV Rajesh | ബോസ് എപ്പോള്‍ ബിജെപിയിലേക്ക് പോകും? കെ സുധാകരനെതിരെ ചോദ്യമുയര്‍ത്തി ടിവി രാജേഷ്

 


ADVERTISEMENT

കണ്ണൂര്‍: (KVARTHA) തന്റെ വിശ്വസ്തന്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി, പിഎ ബിജെപിയിലേക്ക് പോയി, ഇനി എന്നാണ് ബോസും പോകുന്നതെന്നാണ് കണ്ണൂര്‍ ലോക്സഭ മണ്ഡലത്തിലെ ചോദ്യമെന്ന് സിപിഎം ജില്ല ആക്ടിങ് സെക്രടറി ടി വി രാജേഷ് കണ്ണൂര്‍ ഡിസിസി ഓഫിസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. 

ശാഖയ്ക്ക് കാവല്‍ നിന്നയാളാണ്. എപ്പോള്‍ വേണമെങ്കിലും ബിജെപിയിലേക്ക് പോകാന്‍ റെഡിയായി നില്‍ക്കുന്നയാളാണ്. ആര്‍ എസ് എസ് ബന്ധം മുസ്ലീം ലീഗിനെ പോലും പ്രകോപിപ്പിച്ചിരിക്കുകയാണെന്നും ടി വി രാജേഷ് പറഞ്ഞു.

TV Rajesh | ബോസ് എപ്പോള്‍ ബിജെപിയിലേക്ക് പോകും? കെ സുധാകരനെതിരെ ചോദ്യമുയര്‍ത്തി ടിവി രാജേഷ്
 
ജനകീയപ്രശ്നങ്ങളില്‍ ഉള്‍പെടെ മുഖംതിരിച്ചു നില്‍ക്കുന്ന എം പി മാര്‍ക്കെതിരെ ഈ തിരഞ്ഞെടുപ്പില്‍ വോട് ചെയ്യും. എല്‍ഡിഎഫ് കണ്ണൂര്‍, വടകര, കാസര്‍കോട് മണ്ഡലങ്ങളില്‍ തകര്‍പ്പന്‍ വിജയം തേടും. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി എം വി ജയരാജന്‍ പ്രചാരണത്തില്‍ ഏറെ മുന്നിലാണ്. എന്തുകൊണ്ട് ഇടതുപക്ഷം ജയിക്കണമെന്നത് ജനങ്ങളുടെ മുന്നില്‍ എത്തിച്ചു.

അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന എംപി വേണോ എപ്പോഴും മണ്ഡലത്തിലുള്ള എംപി വേണോയെന്നാണ് വോടര്‍മാര്‍ തീരുമാനിക്കേണ്ടത്. നിലവിലെ എംപിക്കെതിരെയുള്ള ശക്തമായ വികാരം എല്‍ഡിഎഫിന് വോടാകും. ഒന്നും ചെയ്യാത്ത എംപിക്കെതിരെ യുഡിഎഫ് കേന്ദ്രത്തില്‍ തന്നെ എതിര്‍പ്പ് ശക്തമാണ്. 

മുസ്ലീംലീഗിലും അമര്‍ഷമുണ്ട്. കണ്ണൂര്‍ എംപിക്ക് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിക്കാന്‍ വികസനപ്രവര്‍ത്തനങ്ങളൊന്നുമില്ല. വികസനത്തോട് മുഖംതിരിച്ച എംപിക്കെതിരെയുളള രോഷം എല്‍ഡിഎഫിന് വോടായി മാറുമെന്നും ടി വി രാജേഷ് പറഞ്ഞു.

Keywords: TV Rajesh raised questions against K Sudhakaran, Kannur, News, TV Rajesh, K Sudhakaran, Press Meet, DCC Office, Politics, Allegation, RSS, BJP, Kerala News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia