Dismissal Notice | എഡിഎമ്മിന്റെ മരണം: ടി വി പ്രശാന്തനെ ജോലിയിൽ നിന്ന് ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രി


● കണ്ണൂരിലെ വിവാദ പെട്രോൾ പമ്പിന്റെ അപേക്ഷകൻ പ്രശാന്തൻ ആണോയെന്ന് അറിയില്ല.
● നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന ആരോപണത്തിലും പ്രശാന്തനെതിരേ ആരോഗ്യവകുപ്പിന്‍റെ അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം: (KVARTHA) കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന ആരോപണം ഉന്നയിച്ച ടി.വി. പ്രശാന്തനെ പരിയാരം മെഡിക്കൽ കോളേജിലെ ജോലിയിൽ നിന്ന് ഒഴിവാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പ്രശാന്തൻ സർക്കാർ ഉദ്യോഗസ്ഥനല്ല. സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കില്ലെന്നും ഈ തീരുമാനം എടുക്കുന്നതിന് മുൻപ് നിയമപദേശം തേടിയിരുന്നെന്നും മന്ത്രി വ്യക്തമാക്കി.
കണ്ണൂരിലെ വിവാദ പെട്രോൾ പമ്പിന്റെ അപേക്ഷകൻ പ്രശാന്തൻ ആണോയെന്ന് അറിയില്ല. സംഭവത്തില്‍ ആരോഗ്യ പ്രിൻസിപ്പല്‍ സെക്രട്ടറി പരിയാരത്ത് എത്തി വിശദമായി അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയെന്ന ആരോപണത്തിലും പ്രശാന്തനെതിരേ ആരോഗ്യവകുപ്പിന്‍റെ അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ പരിയാരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനോട് ഡിഎംഇ വിശദീകരണം തേടിയിട്ടുണ്ട്.
ആരോഗ്യ പ്രിൻസിപ്പല്‍ സെക്രട്ടറി പരിയാരത്ത് എത്തി വിശദമായി അന്വേഷിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രശാന്തൻ മെഡിക്കൽ കോളേജ് ജീവനക്കാരനായിരിക്കെയാണ് ഈ പദ്ധതി തുടങ്ങിയത്. സർവീസ് ചട്ടങ്ങൾ ലംഘിച്ചോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കുന്നുണ്ട്.
#TVPrashanth #Corruption #Investigation #HealthMinister #Kerala #EDAM