സുഗതകുമാരിയുടെ പേരില്‍ വിവാദങ്ങളുണ്ടാക്കുന്നത് ചാനലുകള്‍: മന്ത്രി കെ. ബി ഗണേഷ് കുമാര്‍
Jun 7, 2012, 11:44 IST
കാസര്‍കോട്: കവിയത്രി സുഗതകുമാരിയുടെ പേരില്‍ വിവാദങ്ങളുണ്ടാക്കുന്നത് ചാനലുകളാണെന്ന് വനം വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാര്‍ പറഞ്ഞു. കാസര്‍കോട് ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക പരിസ്ഥിദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന ഹരിതകേരളം പദ്ധതി പരിപാടിയില്‍
താന്‍ സുഗതകുമാരിയെ കപട പരിസ്ഥിതിവാദിയാണെന്ന് പറഞ്ഞുവെന്ന് വരുത്തിതീര്‍ത്താണ് ചാനലുകാര്‍ വിവാദമുണ്ടാക്കുന്നത്. എന്നെയൊന്നും പറഞ്ഞിട്ടില്ലെന്ന് ടീച്ചര്‍ തന്നെ വ്യക്തമാക്കിയിട്ടും ചാനലുകാര്‍ക്ക് ദാഹമടങ്ങുന്നില്ലെങ്കില്‍ ഇനിയും രക്തം കുടിച്ചോളൂവെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. പരിസ്ഥിതി ദിന ചടങ്ങില്‍ ടീച്ചറെ ക്ഷണിക്കാന്‍ പോയപ്പോള്‍ തന്നെ അസൗകര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പത്തുമിനുട്ട് ചടങ്ങില്‍ സംബന്ധിക്കാമെന്ന് സമ്മതിച്ചാണ് ടീച്ചര്‍ പരിപാടിക്ക് വന്നത്.
യൂണിവേഴ്‌സിറ്റിയുടെ പരിപാടിയില്‍ സംബന്ധിക്കേണ്ടതുകൊണ്ട് പരിസ്ഥിതി പരിപാടിയില്‍ അല്‍പ്പനേരം ഇരുന്ന് കെ. മുരളീധരനോട് പറഞ്ഞ് ടീച്ചര്‍ പോയതാണ്. സ്ഥലത്തുണ്ടായിരുന്ന പത്രറിപ്പോര്‍ട്ടര്‍മാരൊന്നും ഇത്തരത്തില്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ പേരിലുള്ള വിവാദം അടഞ്ഞ അധ്യായമാണ്. സൈലന്റ്വാലി അടക്കമുള്ള പരിസ്ഥിതി പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നിഷ്‌കളങ്കയായ അമ്മയാണ് സുഗതകുമാരി.
ചാനലുകള്‍ക്ക് രാവിലെ തന്നെ എന്തെങ്കിലും വിവാദമുണ്ടാക്കാന്‍ വിഷയമന്വേഷിച്ച് നടക്കുകയാണ് ചെയ്യുന്നത്.
പരിസ്ഥിതി വാദികളിലെല്ലാവരും നല്ലവരാണെന്ന് പറയാന്‍ കഴിയില്ല. ഒ.എന്‍.വി കുറുപ്പ് പോലും പരിസ്ഥിതി വാദികളില്‍ കള്ളനാണയങ്ങളുണ്ടെന്ന് പറഞ്ഞിട്ടുണ്ട്. അതൊന്നും ആരും വിവാദമാക്കിയിട്ടില്ല. ഒരു പ്രമുഖ പത്രം ഓണ്‍ലൈനിലൂടെ നടത്തിയ വോട്ടെടുപ്പില്‍ 80 ശതമാനം പേരും പറഞ്ഞത് പരിസ്ഥിതി പ്രവര്‍ത്തകരെല്ലാം നല്ലവരെന്നാണ്. ഇതൊന്നും കാണാതെ തന്റെ പ്രസംഗത്തിന്റെ പേരില്‍ ഒരു വിവാദമുണ്ടാക്കുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കണം.
വനം വിഭങ്ങളുടെ കള്ളക്കടത്തും കൊള്ളയും തടയാന്‍ കര്‍ശന നടപടി സ്വീകരിച്ച് വരികയാണ്. ആനക്കൊമ്പും പിടിക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇതേകുറിച്ച് ചോദിക്കുന്നത് വേറെ ഉദ്ദേശം വെച്ചാണെന്ന് പറഞ്ഞ് മന്ത്രി ചിരിച്ചു. ദൈവത്തെ പ്രീതിപ്പെടുത്താന്‍ നരബലിയും മൃഗബലിയും വേണമെന്ന് താന്‍ വിശ്വസിക്കുന്നില്ല. താന്‍ നല്ലൊരു ദൈവവിശ്വാസിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മനുഷ്യന്‍ ബലികൊടുക്കുന്നത് അവസാനിപ്പിക്കുന്നതിനാണ് പ്രവാചകനും യേശുക്രിസ്തുവും ശ്രമിച്ചത്. ഇത് വീണ്ടും മൃഗങ്ങളില്‍ നിന്ന് തുടങ്ങുന്നത് ശരിയല്ല. നരബലിക്ക് കുമ്പളങ്ങ ബലികൊടുത്ത് ആചാരങ്ങള്‍ നടത്തുന്നുണ്ട്.
കാസര്‍കോട്ടെ വയനാട്ടുകുലവന്‍ ദൈവംകെട്ട് മഹോത്സവത്തോടനുബന്ധിച്ച് മൃഗവേട്ട നടത്തുന്നത് കര്‍ശനമായി തടയും. ഇതിനെ നിരോധിക്കാനൊന്നും ഞാന്‍ ആളല്ല. നടപ്പിലാക്കാന്‍ കഴിയാത്ത ആചാരങ്ങള്‍ വേണ്ടെന്ന് വെക്കുന്നതിനെ കുറിച്ച് വിശ്വാസികളാണ് ചിന്തിക്കേണ്ടത്. എന്നാല്‍ മൃഗങ്ങളെ കൊല്ലാന്‍ ഒരു തരത്തിലും അനുവദിക്കില്ല. മൃഗവേട്ട നടത്തിയാല്‍ വൈല്‍ഡ് ലൈഫ് നിയമമനുസരിച്ച് കര്‍ശന നടപടിയാണ് ഉണ്ടാകുക. വേട്ട, തടിവെട്ട് എന്നിവ തടയാന്‍ മന്ത്രിയുടെ മേല്‍നോട്ടത്തില്‍ തന്നെ ഇന്റലിജന്‍സ് വിംഗും സ്‌പെഷ്യല്‍ സ്വാഡും രൂപീകരിച്ചിട്ടുണ്ട്. വേട്ടയെ കുറിച്ച് മാധ്യമങ്ങള്‍ എന്നെ ക്വസ്റ്റിയന്‍ ചെയ്യേണ്ടെന്നും മന്ത്രി രോക്ഷത്തോടെ പറഞ്ഞു.
വയനാട്ടില്‍ വ്യാപകമായി മൃഗവേട്ടയും തടിവെട്ടും നടക്കുന്നുണ്ട്. ഇത് തടയുന്നതിന്റെ ഭാഗമായി ഡെപ്യൂട്ടി റേഞ്ച് ഉദ്യോഗസ്ഥന് താഴെയുള്ള എല്ലാവരെയും മാറ്റാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളത്തടി വെട്ടിയതിന്റെ പേരില്‍ കുറ്റാരോപിതരായ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ വൈകിയതിന് മേലുഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തേക്ക് വെട്ടികൊണ്ടുപോയാല്‍ അത് സാരമില്ലെന്ന് വെക്കുന്ന ഉദ്യോഗസ്ഥരുണ്ട്. എന്നാല്‍ അവര്‍ക്കെതിരെയും നടപടിയുണ്ടാകും. കാസര്‍കോട്ട് ഡിഎഫ്ഒ ഓഫീസ് വരുന്നതോടെ ഇവിടെയും വനം-വന്യജീവി കുറ്റക്യത്യങ്ങളെ കുറിച്ച് കൂടുതല്‍ നടപടിയുണ്ടാകും.
Keywords: Kasaragod, Minister, Ganesh Kumar, Guest-house, Kerala
താന്‍ സുഗതകുമാരിയെ കപട പരിസ്ഥിതിവാദിയാണെന്ന് പറഞ്ഞുവെന്ന് വരുത്തിതീര്‍ത്താണ് ചാനലുകാര്‍ വിവാദമുണ്ടാക്കുന്നത്. എന്നെയൊന്നും പറഞ്ഞിട്ടില്ലെന്ന് ടീച്ചര്‍ തന്നെ വ്യക്തമാക്കിയിട്ടും ചാനലുകാര്‍ക്ക് ദാഹമടങ്ങുന്നില്ലെങ്കില്‍ ഇനിയും രക്തം കുടിച്ചോളൂവെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. പരിസ്ഥിതി ദിന ചടങ്ങില്‍ ടീച്ചറെ ക്ഷണിക്കാന്‍ പോയപ്പോള്‍ തന്നെ അസൗകര്യം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പത്തുമിനുട്ട് ചടങ്ങില്‍ സംബന്ധിക്കാമെന്ന് സമ്മതിച്ചാണ് ടീച്ചര്‍ പരിപാടിക്ക് വന്നത്.
യൂണിവേഴ്‌സിറ്റിയുടെ പരിപാടിയില്‍ സംബന്ധിക്കേണ്ടതുകൊണ്ട് പരിസ്ഥിതി പരിപാടിയില്‍ അല്‍പ്പനേരം ഇരുന്ന് കെ. മുരളീധരനോട് പറഞ്ഞ് ടീച്ചര്‍ പോയതാണ്. സ്ഥലത്തുണ്ടായിരുന്ന പത്രറിപ്പോര്‍ട്ടര്‍മാരൊന്നും ഇത്തരത്തില്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതിന്റെ പേരിലുള്ള വിവാദം അടഞ്ഞ അധ്യായമാണ്. സൈലന്റ്വാലി അടക്കമുള്ള പരിസ്ഥിതി പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നിഷ്‌കളങ്കയായ അമ്മയാണ് സുഗതകുമാരി.
ചാനലുകള്‍ക്ക് രാവിലെ തന്നെ എന്തെങ്കിലും വിവാദമുണ്ടാക്കാന്‍ വിഷയമന്വേഷിച്ച് നടക്കുകയാണ് ചെയ്യുന്നത്.
വനം വിഭങ്ങളുടെ കള്ളക്കടത്തും കൊള്ളയും തടയാന്‍ കര്‍ശന നടപടി സ്വീകരിച്ച് വരികയാണ്. ആനക്കൊമ്പും പിടിക്കുമോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ഇതേകുറിച്ച് ചോദിക്കുന്നത് വേറെ ഉദ്ദേശം വെച്ചാണെന്ന് പറഞ്ഞ് മന്ത്രി ചിരിച്ചു. ദൈവത്തെ പ്രീതിപ്പെടുത്താന്‍ നരബലിയും മൃഗബലിയും വേണമെന്ന് താന്‍ വിശ്വസിക്കുന്നില്ല. താന്‍ നല്ലൊരു ദൈവവിശ്വാസിയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മനുഷ്യന്‍ ബലികൊടുക്കുന്നത് അവസാനിപ്പിക്കുന്നതിനാണ് പ്രവാചകനും യേശുക്രിസ്തുവും ശ്രമിച്ചത്. ഇത് വീണ്ടും മൃഗങ്ങളില്‍ നിന്ന് തുടങ്ങുന്നത് ശരിയല്ല. നരബലിക്ക് കുമ്പളങ്ങ ബലികൊടുത്ത് ആചാരങ്ങള്‍ നടത്തുന്നുണ്ട്.
കാസര്‍കോട്ടെ വയനാട്ടുകുലവന്‍ ദൈവംകെട്ട് മഹോത്സവത്തോടനുബന്ധിച്ച് മൃഗവേട്ട നടത്തുന്നത് കര്‍ശനമായി തടയും. ഇതിനെ നിരോധിക്കാനൊന്നും ഞാന്‍ ആളല്ല. നടപ്പിലാക്കാന്‍ കഴിയാത്ത ആചാരങ്ങള്‍ വേണ്ടെന്ന് വെക്കുന്നതിനെ കുറിച്ച് വിശ്വാസികളാണ് ചിന്തിക്കേണ്ടത്. എന്നാല്‍ മൃഗങ്ങളെ കൊല്ലാന്‍ ഒരു തരത്തിലും അനുവദിക്കില്ല. മൃഗവേട്ട നടത്തിയാല്‍ വൈല്‍ഡ് ലൈഫ് നിയമമനുസരിച്ച് കര്‍ശന നടപടിയാണ് ഉണ്ടാകുക. വേട്ട, തടിവെട്ട് എന്നിവ തടയാന്‍ മന്ത്രിയുടെ മേല്‍നോട്ടത്തില്‍ തന്നെ ഇന്റലിജന്‍സ് വിംഗും സ്‌പെഷ്യല്‍ സ്വാഡും രൂപീകരിച്ചിട്ടുണ്ട്. വേട്ടയെ കുറിച്ച് മാധ്യമങ്ങള്‍ എന്നെ ക്വസ്റ്റിയന്‍ ചെയ്യേണ്ടെന്നും മന്ത്രി രോക്ഷത്തോടെ പറഞ്ഞു.
വയനാട്ടില്‍ വ്യാപകമായി മൃഗവേട്ടയും തടിവെട്ടും നടക്കുന്നുണ്ട്. ഇത് തടയുന്നതിന്റെ ഭാഗമായി ഡെപ്യൂട്ടി റേഞ്ച് ഉദ്യോഗസ്ഥന് താഴെയുള്ള എല്ലാവരെയും മാറ്റാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കള്ളത്തടി വെട്ടിയതിന്റെ പേരില്‍ കുറ്റാരോപിതരായ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ വൈകിയതിന് മേലുഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. തേക്ക് വെട്ടികൊണ്ടുപോയാല്‍ അത് സാരമില്ലെന്ന് വെക്കുന്ന ഉദ്യോഗസ്ഥരുണ്ട്. എന്നാല്‍ അവര്‍ക്കെതിരെയും നടപടിയുണ്ടാകും. കാസര്‍കോട്ട് ഡിഎഫ്ഒ ഓഫീസ് വരുന്നതോടെ ഇവിടെയും വനം-വന്യജീവി കുറ്റക്യത്യങ്ങളെ കുറിച്ച് കൂടുതല്‍ നടപടിയുണ്ടാകും.
Keywords: Kasaragod, Minister, Ganesh Kumar, Guest-house, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.