Attacked | മൂന്നാറില്‍ ടിടിഐ വിദ്യാര്‍ഥിനിക്ക് വെട്ടേറ്റു: തലക്കേറ്റ പരുക്ക് ഗുരുതരം; ആക്രമിച്ച യുവാവ് സംഭവ സ്ഥലത്തുനിന്നും രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍
Jan 31, 2023, 18:36 IST
ഇടുക്കി: (www.kvartha.com) മൂന്നാറില്‍ ടിടിഐ വിദ്യാര്‍ഥിനിക്ക് വെട്ടേറ്റു. പാലക്കാട് സ്വദേശിയായ പ്രിന്‍സിക്കാണ് വെട്ടേറ്റതെന്ന് പൊലീസ് പറഞ്ഞു. പ്രിന്‍സിയെ ആക്രമിച്ച യുവാവ് പിന്നീട് ഇവിടെ നിന്നും ഓടി രക്ഷപ്പെട്ടതായി ദൃക്‌സാക്ഷികള്‍ പൊലീസിന് മൊഴി നല്‍കി.
പ്രിന്‍സിക്ക് തലക്കാണ് വെട്ടേറ്റത്. ഗുരുതരമാണെന്നാണ് അറിയുന്നത്. പ്രിന്‍സിയെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. പ്രതിയായ യുവാവിനുവേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
Keywords: TTI Student Attacked in Munnar, Idukki, News, Attack, Injured, Student, Hospital, Treatment, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.