SWISS-TOWER 24/07/2023

TTE Attacked | വീണ്ടും ഓടുന്ന ട്രെയിനില്‍ ആക്രമണം; ജനശതാബ്ദിയില്‍ല്‍ ടിടിഇയുടെ മുഖത്ത് ഭിക്ഷാടകന്‍ മാന്തിയതായി പരാതി

 


ADVERTISEMENT

തൃശ്ശൂര്‍: (KVARTHA) സംസ്ഥാനത്ത് ടിടിഇ വിനോദിന്റെ മരണത്തിന് പിന്നാലെ വീണ്ടും ഓടുന്ന ട്രെയിനില്‍ ടിടിഇക്ക് നേരെ ആക്രമണം. തിരുവനന്തപുരത്തുനിന്നും കണ്ണൂരിലേക്ക് പുറപ്പെട്ട ജനശതാബ്ദി എക്‌സ്പ്രസ് ട്രെയിനില്‍ വ്യാഴാഴ്ച (04.04.2024) രാവിലെയാണ് സംഭവം ഉണ്ടായത്. ഒരു ഭിക്ഷക്കാരന്‍ ടിടിഇയുടെ കണ്ണിന് സമീപം മാന്തുകയായിരുന്നുവെന്നാണ് പരാതി. ജെയ്‌സണ്‍ തോമസ് എന്ന ടിടിഇ ആണ് ആക്രമിക്കപ്പെട്ടത്.

പരാതിയില്‍ പറയുന്നത് ഇങ്ങനെ: ട്രെയിന്‍ നീങ്ങി തുടങ്ങിയ ഉടനെ ആയിരുന്നു ആക്രണം. ആദ്യം ഭിക്ഷാടകന്‍ യാത്രക്കാരും കച്ചവടക്കാരുമായി പ്രശ്‌നം ഉണ്ടാക്കി. ഇയാളുടെ കൈവശം ടികറ്റും ഉണ്ടായിരുന്നില്ല. ട്രെയിനില്‍ നിന്ന് ഇറങ്ങിപോകാന്‍ ആവശ്യപ്പെട്ടപ്പോഴാണ് ഇയാള്‍ മുഖത്ത് മാന്തിയത്. പിന്നാലെ നീങ്ങി തുടങ്ങിയ ട്രെയിനില്‍ നിന്നും ഇയാള്‍ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു.

TTE Attacked | വീണ്ടും ഓടുന്ന ട്രെയിനില്‍ ആക്രമണം; ജനശതാബ്ദിയില്‍ല്‍ ടിടിഇയുടെ മുഖത്ത് ഭിക്ഷാടകന്‍ മാന്തിയതായി പരാതി

ആദ്യം തന്നെ അടിക്കാന്‍ ശ്രമിച്ചപ്പോള്‍ ഒഴിഞ്ഞ് മാറിയെന്നും പിന്നീട് മുഖത്ത് മാന്തുകയായിരുന്നുവെന്നും ജെയ്‌സണ്‍ തോമസ് പറയുന്നു.ഗാര്‍ഡ് റൂമില്‍ പോയി ഫസ്റ്റ് എയ്ഡ് എടുത്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ടികറ്റ് ചോദിച്ചതിന് ടിടിഇ വിനോദിനെ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊന്ന ദാരുണ സംഭവത്തിന്റെ ഞെട്ടലില്‍ നിന്ന് മാറുന്നതിന് മുമ്പാണ് വീണ്ടും മറ്റൊരു ടിടിഇക്ക് നേരെ ആക്രമണം ഉണ്ടാകുന്നത്.

Keywords: News, Kerala, Kerala-News, Malayalam-News, TTE, Attacked, Trivandrum, Kannur, Jan Shatabdi, Train, Injured, Complaint, TTE Attacked in Trivandrum - Kannur Jan Shatabdi Train.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia