കെ എ എസിൽ ഒന്നാം റാങ്ക്; മാലിനി ശ്രീയ്ക്ക് ഇരട്ടി മധുരം

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 08.10.2021) കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ മാലിനി ശ്രീയ്ക്ക് ഇത് ഇരട്ടി മധുരം. ഇക്കഴിഞ്ഞ സിവിൽ സെർവീസ് പരീക്ഷയിൽ 135-ാം റാങ്ക് നേടിയതും ഈ മിടുക്കിയാണ്. അഭിഭാഷകനായ കൃഷ്ണകുമാറിന്റേയും റിട. അധ്യാപികയായ ശ്രീലതയുടേയും മകളും, എഴുത്തുകാരനായിരുന്ന എരുമേലി പരമേശ്വരന്‍ പിള്ളയുടെ കൊച്ചുമകളും കൂടിയാണ് മാവേലിക്കര സ്വദേശിയായ മാലിനി.

   
കെ എ എസിൽ ഒന്നാം റാങ്ക്; മാലിനി ശ്രീയ്ക്ക് ഇരട്ടി മധുരം



ഡല്‍ഹിയില്‍ സ്വകാര്യസ്ഥാപനത്തില്‍ അധ്യാപികയായി പ്രവര്‍ത്തിക്കവേയാണ് സിവില്‍ സെർവീസ് മോഹമുദിച്ചത്. എന്നാല്‍, ആദ്യ രണ്ടുതവണ അഭിമുഖ തലത്തിലേക്ക് എത്താന്‍ കഴിഞ്ഞില്ല. 2020ല്‍ ഹൈകോടതിയില്‍ അഡ്മിനിസ്‌ട്രേറ്റിവ് അസിസ്റ്റന്റ് ആയി ജോലി ലഭിച്ചു. ജോലിയില്‍ പ്രവേശിച്ചശേഷം അവധിയെടുത്ത് പഠനം തുടര്‍ന്നാണ് നേട്ടം കൈവരിച്ചത്.

സിവില്‍ സര്‍വീസ് 135-ാം റാങ്കുകാരിയായ മാലിനി ഐ എഫ് എസാണ് തിരഞ്ഞെടുത്തിട്ടുള്ളത്.

Keywords:  IAS Officer, News, Result, Kerala, Rank, Thiruvananthapuram, TS Malini tops first stream of maiden KAS exam, rank list out. < !- START disable copy paste -->
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia