ടി ടി എടുത്ത ഉടൻ കോവിഡ് വാക്സിൻ എടുക്കുന്നത് മരണത്തിന് കാരണമാകുമോ? പ്രചരിക്കുന്ന സന്ദേശത്തിൻ്റെ സത്യാവസ്ഥ അറിയാം
Jul 25, 2021, 18:12 IST
കൊച്ചി: (www.kvartha.com 25.07.2021) ടി ടി എടുത്ത ഉടൻ കോവിഡ് വാക്സിൻ എടുക്കുന്നത് മരണത്തിന് കാരണമാകുമെന്ന രീതിയിൽ ശബ്ദ സന്ദേശം പ്രചരിക്കുന്നു. കഴിഞ്ഞ ദിവസം മുതലാണ് ഒരു സ്ത്രീയുടെ ശബ്ദ സന്ദേശം സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ടി ടി എടുത്തതിന് പിന്നാലെ കോവിഡ് വാക്സിൻ എടുത്ത തൻ്റെ ബന്ധു മരണപ്പെട്ടു എന്നാണ് ഇതിൽ പറയുന്നത്.
എന്നാൽ പ്രചരിക്കുന്ന സന്ദേശങ്ങളിൽ പറയുന്ന കാര്യങ്ങൾ വസ്തുതാപരമായി ശരിയല്ലെന്നാണ് അധികൃതരും വിദഗ്ദ ഡോക്ടർമാർ അഭിപ്രായപ്പെടുന്നത്. മരണത്തിന് മറ്റ് വല്ല കാരണവും ഉണ്ടായിരിക്കാമെന്നാണ് ഇവർ പറയുന്നത്.
പ്രചരിക്കുന്ന ഇത്തരത്തിലുള്ള സന്ദേശത്തിൽ ഒരു വാസ്തവും ഇല്ലെന്ന് കാസർകോട് ജില്ലാ മെഡികൽ ഓഫീസർ ഡോ. എം വി രാംദാസും, കോവിഡ് വാക്സിനേഷൻ നോഡൽ ഓഫീസർ ഡോ. മുരളീധര നെല്ലൂരായയും കെവാർത്തയോട് പറഞ്ഞു. അടുത്തടുത്ത ദിവസങ്ങളിൽ ടി ടിയും കോവിഡ് വാക്സിനും എടുക്കുന്നത് മൂലം അവയുടെ പ്രതിരോധ ശേഷി കുറഞ്ഞേക്കാമെന്ന് ഡോ. മുരളീധര വ്യക്തമാക്കി. അത് കൊണ്ട് ശരീരത്തിന് നൂറ് ശതമാനം ഗുണം ലഭിച്ചേക്കില്ല. അതിനാലാണ് രണ്ട് വാക്സിനും ഇടയിൽ രണ്ടാഴ്ചയുടെയെങ്കിലും ഇടവേള വേണമെന്ന് പറയുന്നത്. പക്ഷേ ഇതുകൊണ്ട് മരണമൊന്നും സംഭവിക്കില്ല. അത്തരത്തിൽ ഒരു ശാസ്ത്രീയ പഠനവും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടി ടി എടുത്ത് 15 ദിവസം കഴിഞ്ഞ് മാത്രമേ ഏതെങ്കിലും വാക്സിൻ എടുക്കാൻ പാടുള്ളുവെന്ന ഉപദേശമാന്ന് തങ്ങൾ നൽകാറുള്ളതെന്ന് ഐഎംഎ നേതാവും കാസർകോട് ജനറൽ ആശുപത്രിയിലെ ഡോക്ടറുമായ ബി നാരായണനായികും പ്രതികരിച്ചു.
Keywords: Kerala, News, Kochi, Ernakulam, Social Media, Message, Viral, Whatsapp, Vaccine, COVID-19, Corona, Top-Headlines, TT, Truth of audio message about COVID vaccine.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.