Search | കണ്ടെത്തിയ വാഹനഭാഗങ്ങൾ അർജുന്റെ ലോറിയുടേതല്ലെന്ന് ഉടമ
Sep 21, 2024, 20:14 IST
Photo Credit: X/ SP Karwar
ADVERTISEMENT
● ഇതേ സ്ഥലത്ത് രണ്ട് മണിക്കൂർ കൂടി ഡ്രഡ്‌ജർ ഉപയോഗിച്ച് തിരച്ചിൽ തുടരും.
● തിരച്ചിൽ ഞായറാഴ്ച തുടരുമെന്ന് അധികൃതർ അറിയിച്ചു.
ബംഗളൂരു: (KVARTHA) ഷിരൂരിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ കാണാതായ ട്രക്ക് ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള ശനിയാഴ്ചത്തെ തിരച്ചിൽ നിരാശജനകമായി അവസാനിച്ചു. ഗംഗാവലി പുഴയിൽ നിന്ന് കണ്ടെത്തിയ വാഹനഭാഗങ്ങൾ അർജുന്റെ ലോറിയുടേതല്ലെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു.
ഈശ്വർ മൽപെ നടത്തിയ പരിശോധനയിൽ ടാങ്കറിന്റെ ടയറുകളും ആക്സിലേറ്ററും ഒന്നാം പോയിന്റിലും ക്യാബിൻ രണ്ടാം പോയിന്റിലും കണ്ടെത്തി.
തിരച്ചിൽ ഞായറാഴ്ച തുടരുമെന്ന് അധികൃതർ അറിയിച്ചു. അതേസമയം ഇതേ സ്ഥലത്ത് രണ്ട് മണിക്കൂർ കൂടി ഡ്രഡ്‌ജർ ഉപയോഗിച്ച് തിരച്ചിൽ തുടരും. നാവികസേന അടയാളപ്പെടുത്തിയ നാല് പോയിന്റുകളിലാണ് പരിശോധന തുടരുക.
#ShiruurLandslide #MissingPerson #SearchAndRescue #India #Karnataka #DisasterRelief
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
