Inspiration | അസാധ്യമെന്നില്ല, ട്രക്ക് ഓടിച്ച് ചരിത്രം സൃഷ്ടിക്കുന്ന കേരളീയ വീട്ടമ്മ; വനിതകൾക്ക് പ്രചോദനം 

 
 Truck Driver, Housewife: Kerala Woman Creates History
 Truck Driver, Housewife: Kerala Woman Creates History

Photo Credit: Facebook/ Puthettu Travel Vlog

● ജലജാ രതീഷ് കോട്ടയം ഏറ്റുമാനൂർ സ്വദേശിയാണ്.
● ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ജലജ ട്രക്ക് ഓടിച്ചിട്ടുണ്ട്.
● ഭർത്താവിന്റെ പ്രോത്സാഹനത്തോടെ ഡ്രൈവിംഗ് ലോകത്തേക്ക് കടന്നുവന്നു.

ആൻസി ജോസഫ് 

(KVARTHA) അസാധാരണ കഴിവുള്ള ധാരാളം പേർ ഈ ലോകത്ത് ജീവിക്കുന്നു എന്നതാണ് സത്യം. ശരിക്കും അവർ പ്രതിഭകൾ തന്നെയാണ്. ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ കഴിവുള്ള ധാരാളം പേർ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മാത്രമല്ല ഈ കൊച്ചു കേരളത്തിലും ഉണ്ടെന്നതാണ് യാഥാർത്ഥ്യം. അത്തരത്തിൽ ഒരാൾ ഒരു വനിതയാണെങ്കിലോ?. അത് നമ്മെ അമ്പരപ്പെടുത്തും തീർച്ച. പ്രത്യേകിച്ച് അത് നമുക്ക് കൗതുകമാകുകയും ചെയ്യും. 

നമ്മുടെ മലയാളക്കരയിൽ ചരിത്രം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ഒരു വനിതയെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ കൂടിയും ട്രക്ക് ഓടിച്ച് ചരിത്രം സൃഷ്ടിച്ച വനിത. അതും ഒരു വീട്ടമ്മ. അവരെക്കുറിച്ച് വന്ന ഒരു കുറിപ്പാണ് ഇപ്പോൾ സാമൂഹ്യമധ്യത്തിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. 

കുറിപ്പിൽ പറയുന്നത്: ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ കൂടിയും ട്രക്ക് ഓടിച്ച് ചരിത്രം സൃഷ്ടിച്ച വനിത . കോട്ടയം ഏറ്റുമാനൂർ സ്വദേശിനി ജലജാ രതീഷ്. 16 വീലുള്ള വലിയ ട്രക്കിലാണ് ജലജ ഭർത്താവ് രതീഷുമൊത്ത് യാത്ര പോകുന്നത്. പുരുഷന്മാർ മാത്രം നിറഞ്ഞു നിന്ന ചരക്ക് ഗതാഗത മേഖലയിലേയ്ക്കാണ് ഒരു സാധാരണ വീട്ടമ്മ ആയിരുന്ന ജലജ ധൈര്യ സമേതം ഇറങ്ങിത്തിരിച്ചത്. ആ യാത്രകൾ ഒക്കെയും 'Puthettu Travel Vlog' എന്ന യുട്യൂബ് ചാനൽ വഴി ലോകത്തിന് മുന്നിൽ എത്തിക്കുക കൂടി ചെയ്തതോടെയാണ് ജലജ താരമായി മാറിയത്.

രസകരമായ ആ വീഡിയോകൾക്ക് ലക്ഷക്കണക്കിന് പ്രേക്ഷകരാണ് ഉള്ളത്. ഭാഷ - ദേശ അതിർവരമ്പുകൾക്കപ്പുറം നിരവധി ആരാധകരാണ് അവർക്കുള്ളത്. ഇപ്പോൾ തമിൾനാട്ടിൽ നിന്നും കാശ്മീരിലേയ്ക്കുളള ഒരു ചരക്ക് നീക്കത്തിലാണ് ജലജയും ഭർത്താവും. ഒരു truck ഡ്രൈവറായി കരിയർ തുടങ്ങിയ ഭർത്താവ് രതീഷ് പിന്നീട് ഘട്ടം ഘട്ടമായ മുപ്പതോളം ട്രക്കുകൾ സ്വന്തമാക്കി. അങ്ങനെ 2019 ലെ വിവാഹവാർഷിക ദിനത്തിലാണ് ജലജ കശ്മീരിലേക്ക് ഭർത്താവിൻ്റെ കൂടെ  ട്രക്കിൽ പോകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത്. 

2018ൽ ഹെവി ഡ്രൈവിംഗ് ലൈസൻസ് നേടിയതാണ്. പക്ഷേ ഓടിക്കാൻ പേടി. ഓടിച്ചാൽ  കൊണ്ടുപോകാം എന്നു  രതീഷ് പറഞ്ഞതോടെ ജലജ ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നു. 19 വർഷം വീട്ടമ്മയായി ഒതുങ്ങിക്കൂടിയ ജലജ രതീഷിന്റെ  ട്രക്ക് ജീവിതത്തിന്റെ തുടക്കമായിരുന്നു അത്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ചരക്ക്  നീക്കം നടത്തി കൊണ്ട് ട്രക്ക് ജീവിതം തുടരുകയാണ് ജലജ. തൻ്റെ രണ്ട് പെൺമക്കൾക്കും ലോറി ഓടിക്കാനുള്ള പ്രചോദനം ആകുകയും ചെയ്തിട്ടുണ്ട് അവർ. സ്ത്രീകൾക്ക് ഏത് തൊഴിൽ മേഖലയിലേയ്ക്കും കടന്ന് ചെല്ലാൻ സാധിക്കുമെന്നതിന് ഉത്തമ ഉദാഹരണം ആയി മാറിയിരിക്കുകയാണ് ട്രക്ക് ഡ്രൈവറായ ജലജ'. 

ഇവരെക്കുറിച്ച് ഇതുവരെ അറിയാത്തവർക്ക് ഈ കുറിപ്പ് ഒരു കൗതുകമായി തോന്നാം. ശരിക്കും ഇങ്ങനെയുള്ള ധാരാളം പേർ ആരും അറിയാതെ നമ്മുടെ ഇടയിൽ ജീവിക്കുന്നു എന്നതാണ് വാസ്തവം. നിത്യാഭ്യാസി ആനയെ എടുക്കും പറയുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ വീട്ടമ്മ. നിരന്തരമായ പരിശ്രമം ഉണ്ടായാൽ എന്തിനെയും കൈപ്പിടിയിൽ ഒതുക്കാമെന്ന് സാരം. തങ്ങളെക്കൊണ്ട് ഒന്നിനും കൊള്ളില്ലെന്ന് ചിന്തിക്കുന്നവർക്ക് ഈ വീട്ടമ്മ ഒരു പ്രചോദനമാകുമെന്ന് കരുതുന്നു.

#Kerala #IndianWoman #TruckDriver #Inspiration #WomenEmpowerment #Travel #YouTube

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia