Auction | ഇനി പയ്യോളിക്കാരൻ; തളിപ്പറമ്പിന് തലവേദനയായ കുതിരയെ ലേലം ചെയ്തു വിറ്റു

 
Taliparamba municipality horse auction,

Photo: Arranged

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

● ലേലം നടന്നത് തളിപ്പറമ്പ് നഗരസഭയിൽ.
● 20,000 രൂപയ്ക്കാണ് കുതിര വിറ്റുപോയത്.
● നഗരസഭ 15,000 രൂപയായിരുന്നു വില നിശ്ചയിച്ചിരുന്നത്.
● കുതിര വ്യാപാരികൾക്കും കാൽനടക്കാർക്കും ശല്യമായിരുന്നു.

കണ്ണൂർ: (KVARTHA) തളിപ്പറമ്പ് നഗരത്തിലെത്തുന്ന പൊതുജനങ്ങൾക്കും വ്യാപാരികൾക്കും തീരാതലവേദനയായ ശല്യക്കാരന്‍ കുതിരയെ പയ്യോളിയിലേക്ക് കയറ്റി വിട്ടു. തളിപ്പറമ്പ് നഗരസഭാ അധികൃതര്‍ പിടിച്ചുകെട്ടിയ കുതിരയെ ഉടമസ്ഥന്‍ വരാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പരസ്യമായി ലേലം ചെയ്തു വിൽക്കുകയായിരുന്നു.

Aster mims 04/11/2022

പയ്യോളി കീഴൂരിലെ നയ്യറാണിക്കല്‍ വീട്ടില്‍ അബ്ദുല്‍ ലത്തീഫാണ് 20,000 രൂപക്ക് കുതിരയെ ലേലം കൊണ്ടത്. 15,000 രൂപയായിരുന്നു നഗരസഭ കുതിരക്ക് വില നിശ്ചയിച്ചിരുന്നത്. എന്നാൽ ലേലം വിളിക്കാൻ കൂടതലാളുകളെത്തിയതോടെ സംഖ്യ ഉയരുകയായിരുന്നു. തളിപ്പറമ്പ്‌ സ്വദേശിയായ ഒരാള്‍, വാങ്ങിയ കുതിരയെ തീറ്റിപ്പോറ്റാന്‍ കഴിയാതെ വന്നതിനെ തുടർന്ന് പുറത്തിറക്കി വിടുകയായിരുന്നു.

വ്യാപാരികൾക്കും കാല്‍നടക്കാര്‍ക്കും ഒരുപോലെ ശല്യമായി തീര്‍ന്ന കുതിരയെ ഏറ്റെടുക്കാന്‍ ഉടമ തയ്യാറാവാത്തതിനെ തുടര്‍ന്നാണ് നഗരസഭ ലേലം ചെയ്ത് വിറ്റത്. ലേലം വിളിച്ചെടുത്ത അബ്ദുൽ ലത്തീഫ് കൈമാറ്റ നടപടികൾ പൂർത്തിയാക്കിയതിനു ശേഷം കുതിരയെ പയ്യോളിയിലേക്ക് പ്രത്യേക വാഹനത്തിൽ കൊണ്ടുപോയി.

ഈ വാർത്ത പങ്കുവെക്കുക, നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.

The troublesome horse that was causing problems for traders and pedestrians in Taliparamba city was auctioned off by the municipality. Abdul Latheef, a resident of Payyoli, won the auction for 20,000 rupees.

#Taliparamba #Payyoli #HorseAuction #KeralaNews #LocalNews #Auction

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia