സി പി എമ്മിന് വീണ്ടും അഗ്നിപരീക്ഷകള്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സ്വന്തം ലേഖകന്‍
സി പി എമ്മിന് വീണ്ടും അഗ്നിപരീക്ഷകള്‍
തിരുവനന്തപുരം: അനവധി നിരവധി സമരമുഖങ്ങളെ അതിജീവിച്ചാണ് സി പി ഐ എം കേരളത്തിലെ ഒന്നാംനിര പാര്‍ട്ടികളിലൊന്നായത്. പരീക്ഷണങ്ങളും പരീക്ഷകളും നിരവധിയായിരുന്നു. കാലത്തെ അതിജീവിച്ച പോരാട്ടങ്ങളിലൂടെ സി പി എം എല്ലാ പ്രതിബന്ധങ്ങളും മറികടന്നു. എന്നാലിപ്പോള്‍ സമാനതകളില്ലാത്ത പ്രതിസന്ധിയിലാണ് സി പി എം, പ്രത്യേകിച്ചും ഏറെനാളായി വിമര്‍ശനം നേരിടുന്ന കണ്ണൂര്‍ലോബി.

ടി പി ചന്ദ്രശേഖരന്‍ , ഷുക്കൂര്‍ വധക്കേസുകളില്‍ പാര്‍ട്ടിക്കുളള​പങ്ക് തെളിഞ്ഞ് തുടങ്ങിയതോടെയാണ് സി പി എം പതറാന്‍ തുടങ്ങിയത്. ഓരോഘട്ടത്തിലും ഈ കേസുകളില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ആവര്‍ത്തിക്കുമ്പോഴും തെളിവുകളെല്ലാം അവര്‍ക്കെതിരെ തിരിയുന്നു. ഏറ്റവുമൊടുവില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി അറസ്റ്റിലായത് സി പി എമ്മിനെ വലിയ പ്രതിസന്ധിയിലേക്കാണ് തളളിയിട്ടിരിക്കുന്നത്.

ദൃശ്യമാധ്യമങ്ങള്‍ വലിയ സ്വാധീനം ചെലുത്തുന്ന ഇക്കാലത്ത് പ്രാദേശികമായി അതിവൈകാരികതകള്‍പോലും കേരളം മുഴുവനാണ് കാണുന്നത്. ഇത് മനസ്സിലാക്കാതെയുളള​പ്രതികരണങ്ങളും പ്രവര്‍ത്തനങ്ങളും പാര്‍ട്ടിയുടെ മുഖം കൂടുതല്‍ വികൃതമാക്കുന്നു.

പി ജയരാജന്റെ അറസ്റ്റോടെ സി പി എം സംസ്ഥാന നേതൃത്വവും മുള്‍മുനയിലായിരിക്കുകയാണ്. ഔദ്യോഗിക പക്ഷത്തിന്റെ വിശ്വസ്തമാണ് പി ജയരാജന്‍. പെരുമാറ്റദൂഷ്യത്തെ തുടര്‍ന്ന് പി. ശശിയെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയപ്പോഴാണ് പി. ജയരാജന്‍ കണ്ണൂരിലെ പാര്‍ട്ടിയെ നയിക്കാന്‍ നിയോഗിക്കപ്പെട്ടത്. ചന്ദ്രശേഖരന്‍വധത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനു ഒരുപരിധിവരെ കരുത്ത് പകര്‍ന്നത് കണ്ണൂര്‍ ഘടകമായിരുന്നു.

ഇതേസമയം ചന്ദ്രശേഖരന്‍വധക്കേസില്‍ അറസ്റ്റിലായ 55 പേരില്‍ നാല്‍പതോളം പേര്‍ കണ്ണൂര്‍ ജില്ലയില്‍ പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ളവരാണ്. എന്‍ ഡി എഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസലിന്റെ വധക്കേസില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജന്‍ ഉള്‍പ്പെടെ അറസ്റ്റിലായ എട്ടു പേരും കണ്ണൂരിലെ ഔദ്യോഗികപക്ഷത്തിന്റെ വിശ്വസ്തരാണ്.

ഇപ്പോള്‍ എം എസ് എഫ് പ്രവര്‍ത്തകന്‍ അബ്ദുള്‍ ഷുക്കൂര്‍ വധക്കേസില്‍ അറസ്റ്റിലായ 34 പേരും പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരുമാണ്. ഇവര്‍ക്കൊപ്പം പി ജയരാജന്‍കൂടി അറസ്റ്റിലായതോടെ സി പി എമ്മിന്റെ നിലതെറ്റുന്ന അവസ്ഥയിലായി. ഇതോടെയാണ് കണ്ണൂരില്‍​ഇപ്പോള്‍​അക്രമങ്ങലും കേരളമൊട്ടാകെ ഹര്‍ത്താലും ഉണ്ടായത്.

Summery: Troubled days for CPM and its leaders in Kerala 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia