തങ്ങളുടെ പൂര്‍വികര്‍ ബ്രിടീഷുകാരുടെ പീരങ്കിക്ക് മുന്നില്‍ കറുമൂസയുടെ തണ്ട് കൊണ്ടാണ് പട പൊരുതിയതെന്ന പി എം എ സലാമിന്റെ പരാമർശത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പോര്; ട്രോൾ പ്രവാഹം; ഏറനാട്ടിലെയും വള്ളുവനാട്ടിലെയും ധീരരക്തസാക്ഷികളെ അധിക്ഷേപിക്കരുതെന്ന് മുസ്ലിം ലീഗ് അനുഭാവികൾ
Dec 13, 2021, 16:21 IST
കോഴിക്കോട്: (www.kvartha.com 13.12.2021) തങ്ങളുടെ പൂര്‍വികര്‍ ബ്രിടീഷുകാരുടെ പീരങ്കിക്ക് മുന്നില്‍ കറുമൂസയുടെ തണ്ട് കൊണ്ടാണ് പട പൊരുതിയതെന്നും ആ പാരമ്പര്യമാണ് തങ്ങള്‍ക്കുള്ളതെന്നുമുള്ള മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രടറി പി എം എ സലാമിന്റെ പരാമർശത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ ട്രോൾ പ്രവാഹം. മുസ്ലിം ലീഗ് സംഘടിപ്പിച്ച വഖ്ഫ് സംരക്ഷണ സമ്മേളനത്തില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത് സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെയായിരുന്നു സലാമിന്റെ ഈ പരാമർശം.
പിണറായി വിജയന്റെ ഭീഷണിക്ക് മുന്നിലൊന്നും വീഴുന്നവര്‍ അല്ല മുസ്ലീംലീഗ് പ്രവര്‍ത്തകരെന്നും വഖഫ് സംരക്ഷണ റാലിയില്‍ പങ്കെടുത്തതിന് കേസ് നേരിടുന്ന പതിനായിരം ആളുകളും ജയിലില്‍ പോകാന്‍ തയ്യാറാണെന്നും അദ്ദേഹം പ്രസ്താവിച്ചിരുന്നു.
വിഷയത്തിൽ ട്രോളർമാരും വിശദീകരണവുമായി ലീഗ് അനുഭാവികളും രംഗത്തെത്തിയോടെ സാമൂഹ്യ മാധ്യമങ്ങളിൽ രാഷ്ട്രീയ ചൂട് നിറയുകയാണ്. 'ചാണകത്തിൽ പ്ലൂടോനിയം, അസ്ത്രം സൂക്ഷിച്ചിരുന്ന സ്ഥലം ആസ്ത്രേലിയ, പുഷ്പകവിമാനത്തിൽ വയർലെൻസ്, രണ്ടായിരത്തിൻറ നോട്ടിൽ ചിപ്... ഇപ്പോൾ ദാ മുസ്ലിം ലീഗിൻറ വക 'കറുമൂസ തണ്ട് മിസൈൽ', ഇവന്മാര് ബി ജെ പി യേയും തോല്പിക്കുമല്ലോ' എന്നാണ് ഒരു ട്രോൾ.
ഞങ്ങൾ പപ്പായ എന്നുപറയാതെ കർമൂസ എന്ന് പറഞ്ഞത് പോലും അതിൽ 'മൂസ' എന്ന മുസ്ലിം പേര് ഉള്ളതുകൊണ്ടാണെന്നായിരുന്നു കമന്റുകളിലൊന്ന്. 'വല്ലഭനു പുല്ലും ആയുധം, പുതിയ വേർഷൻ
സായിവിന് കർമൂസ തണ്ടും ആയുധം' എന്നാക്കി ചിലർ. 'വാടാ കമ്മികളെ... കർമൂസ തണ്ട് കൊണ്ട് കീച്ചികളയും' എന്ന പരിഹാസവുമുണ്ട്.
മരക്കാറിലെ 'വെട്ടിയിട്ട വാഴ' യുമായി താരതമ്യപ്പെടുത്തിയും അനവധി ട്രോളുകളാണ് വരുന്നത്. 'പ്രിയദർശന് പണി ആയി.. ഇനി പപ്പായ തണ്ടിൽ യുദ്ധം ചെയ്ത പടം എടുക്കണം' എന്ന് ചിലർ ട്രോളുമ്പോൾ 'ബെട്ടിയിട്ട ബായ തണ്ടിന് ശേഷം... ചീറി പാഞ്ഞു വരുന്ന പീരങ്കിയെ തടുത്തിട്ട അൽ കർമൂസ തണ്ട്' എന്നാണ് മറ്റു ചിലരുടെ കമന്റുകൾ.
എന്നാൽ മുസ്ലിം ലീഗ് അനുഭാവികളുടെ ഭാഗത്തും ന്യായീകരണമുണ്ട്. 'വെറുതെയല്ല ആളുകൾ നിങ്ങളെ കമ്മികൾ എന്ന് വിളിക്കുന്നത്.. കയ്യിൽ ഒരു ആയുധവുമില്ലാതെ ധീരമായി തോക്കിൻ മുമ്പിലേക്ക് വെറും കറുമൂസത്തണ്ടുമായി നെഞ്ച് വിരിച്ച് ചെന്നു എന്ന പ്രയോഗത്തെയാണ്, പറഞ്ഞതിൻ്റെ അർഥം തിരിയാതെ അന്തം കമ്മികൾ ട്രോളുന്നത്... മറ്റെന്ത് വേണമെങ്കിലും കാശ് കൊടുത്താൽ കിട്ടും. പക്ഷേ, അന്തം കിട്ടുകയില്ലല്ലോ... കഷ്ടം തന്നെ..' ഏറെ പ്രചരിച്ച് കൊണ്ടുള്ള കമന്റുകളിൽ ഒന്നാണിത്.
'തോക്കിനും പീരങ്കിക്കും മുന്നിൽ നിരായുധരായ ഒരു പറ്റം ആളുകൾ രാജ്യത്തിന്റെ സ്വാതന്ത്രത്തിനു വേണ്ടി കയ്യിൽ കിട്ടിയ കമ്പും വടിയും കറുമൂസ തണ്ടുമെല്ലാം ആയുധമാക്കിയിരുന്നു. അവർക്ക് അറിയാം അവരെ കയ്യിലെ ആയുധങ്ങൾ കൊണ്ട് ബ്രിടീഷുകാരെ ജയിക്കാൻ കഴിയില്ലായെന്ന്, എന്നിട്ടും അവർ അടങ്ങിയിരുന്നില്ല 'മരണമെങ്കിൽ മരണം, ജയിലെങ്കിൽ ജയിൽ എന്നാലും സ്വന്തം നാടിന് സ്വാതന്ത്രം തന്നേ തീരൂ' എന്നാണ് അവർ വിളിച്ച മുദ്രാവാക്യം' എന്നും പ്രവർത്തകർ പ്രതിരോധം തീർക്കുന്നു.
സലാം പറഞ്ഞ കറുമൂസ തണ്ട് പ്രയോഗം വെച്ച് മുസ്ലിം ലീഗുകാരെ ട്രോളാൻ വേണ്ടി രാജ്യത്തിന് വേണ്ടി ജീവൻ ബലി നൽകിയ പാവപെട്ടവരും നിരക്ഷരരുമായ ഏറനാട്ടിലെയും വള്ളുവനാട്ടിലെയും ധീരരക്തസാക്ഷികളെ അധിക്ഷേപിക്കരുതെന്നാണ് മറ്റുചിലരുടെ കമന്റുകൾ. എന്ത് തന്നെയായാലും ട്രോളിയും രാഷ്ട്രീയം പറഞ്ഞും വാദങ്ങളും മറുവാദങ്ങളുമായി വഖ്ഫ് പ്രശ്നത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ പോര് തുടരുകയാണ്.

Keywords: News, Kerala, Kozhikode, Top-Headlines, Trending, Social Media, Troll, Muslim-League, British, State, Conference, Case, Jail, Politics, P M A Salam, Troll on social media in the words of P M A Salam.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.