Child Abducted | തിരുവനന്തരപുരത്ത് 2 വയസുകാരിയെ കാണാതായിട്ട് മണിക്കൂറുകള്‍ പിന്നിട്ടു; സ്‌കൂടര്‍ കേന്ദ്രീകരിച്ച് വ്യാപക അന്വേഷണം; പൊലീസ് തിരച്ചില്‍ അയല്‍ജില്ലകളിലേക്കും വ്യാപിപ്പിച്ചു
Feb 19, 2024, 08:57 IST
തിരുവനന്തപുരം: (KVARTHA) തലസ്ഥാന നഗരിയില്‍ പേട്ടയില്‍ നിന്നും കാണാതായ 2 വയസുള്ള കുഞ്ഞിനായി വ്യാപക തിരച്ചില്‍ തുടരുന്നു. ഹൈദരാബാദ് സ്വദേശികളായ അമര്‍ദീപ് - റബീന ദേവി ദമ്പതികളുടെ മകളായ മേരിയെ കാണാതായിട്ട് മണിക്കൂറുകള്‍ പിന്നിട്ടിരിക്കുകയാണ്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഞായറാഴ്ച (18.02.2024) രാത്രി 12 മണിയോടെയാണ് കുഞ്ഞിനെ കാണാതായിരിക്കുന്നതെന്നാണ് മാതാപിതാക്കള്‍ നല്‍കിയിരിക്കുന്ന മൊഴി. റെയില്‍വേ ട്രാകിന് സമീപമാണ് മൂന്ന് സഹോദരങ്ങള്‍ക്കൊപ്പം കൊതുകുവലക്കുള്ളില്‍ കുഞ്ഞ് ഉറങ്ങാന്‍ കിടന്നത്. കുഞ്ഞിനെ മഞ്ഞനിറമുളള ഒരു സ്‌കൂടറില്‍ വന്ന അജ്ഞാതന്‍ തട്ടിക്കൊണ്ടുപോയെന്നാണ് കുട്ടിയുടെ സഹോദരന്റെ മൊഴി. പേട്ട ഓള്‍സെയിന്റ്‌സ് കോളജിന് സമീപത്ത് നിന്നാണ് കുട്ടിയെ കാണാതിയിരിക്കുന്നത്.
ആക്റ്റീവ സ്‌കൂടര്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ഒഴിഞ്ഞ നിലങ്ങളും റെയില്‍വേ, ബസ് സ്റ്റേഷനും ഉള്‍പെടെയുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചും അതിര്‍ത്തികളടക്കം അടച്ച് അരിച്ചുപെറുക്കിയുമാണ് പൊലീസ് അന്വേഷണം നടക്കുന്നത്. അയല്‍ജില്ലകളിലേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ജനങ്ങളുടെ സഹകരണത്തോടെ ഊര്‍ജിത അന്വേഷണം നടക്കുന്നുവെന്നാണ് സംഭവത്തെക്കുറിച്ച് ആന്റണി രാജു എംഎല്‍എയുടെ പ്രതികരണം. കുഞ്ഞിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ബന്ധപ്പെടേണ്ട നമ്പര്‍ 0471- 2743195. കണ്‍ട്രോള്‍ റൂം നമ്പറായ 112ലും വിവരമറിയിക്കാം.
Keywords: News, Kerala, Kerala-News, Thiruvananthapuram-News, Trivandrum News, Migrant Workers, Child, Missing, Pettah News, Police, Scooter, Trivandrum: Migrant workers child missing from Pettah.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.