Obituary | റിസോര്‍ടിലെ ആയുര്‍വേദ ചികിത്സയ്ക്കിടെ രോഗം മൂര്‍ഛിച്ചു; തിരുവനന്തപുരത്തെത്തിയ 19 അംഗ യുക്രൈന്‍ സംഘത്തിലെ യുവതി മരിച്ചു
May 19, 2023, 11:35 IST
തിരുവനന്തപുരം: (www.kvartha.com) റിസോര്‍ടിലെ ആയുര്‍വേദ ചികിത്സയ്‌ക്കെത്തിയ യുക്രൈന്‍ സംഘത്തിലെ യുവതി മരിച്ചു. 40 കാരിയായ യുക്രൈന്‍ സ്വദേശിനി ഒലീനാ ട്രോഫി മെന്‍കോ ആണ് മരിച്ചത്. തിരുവനന്തപുരത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിദേശ വനിത മരണപ്പെട്ടത്.
ആയുര്‍വേദ റിസോര്‍ടില്‍ ചികിത്സയ്ക്കിടെ രോഗം മൂര്‍ഛിച്ചതോടെ 16 ന് ഇവരെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് തലയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. തുടര്‍ന്ന് ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രിയോടെ മരണപ്പെട്ടതായി വിഴിഞ്ഞം പൊലീസിനെ ആശുപത്രി അധികൃതര്‍ അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ആറിനാണ് ചൊവ്വരയിലെ റിസോര്‍ടില്‍ ആയുര്‍വേദ ചികിത്സയുമായി ബന്ധപ്പെട്ട് 19 അംഗ വിദേശ സംഘമെത്തിയത്. വിദേശ വനിതയുടെ ഭര്‍ത്താവും ഡോക്ടറുമായ വിയാഛേ സ്ലേവ് അടുത്ത ദിവസം തിരുവനന്തപുരത്ത് എത്തുമെന്നും അതിന് ശേഷമേ തുടര്‍ നടപടികള്‍ ഉണ്ടാകൂവെന്നും വിഴിഞ്ഞം എസ് എച് ഒ പ്രജീഷ് ശശി അറിയിച്ചു. മൃതദേഹം ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.
Keywords: News, Kerala-News, Kerala, Obituary-News, News-Malayalam, Treatment, Ayurveda, Foreigner, Died, Obituary, Resort, Hospital, Husband, Police, Trivandrum: Foreigner woman who came for Ayurveda treatment died.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.