ട്രിപ്പിള്‍ ലോക്ഡൗണ്‍: പച്ചപിടിച്ച് വന്ന കച്ചവടം വെള്ളത്തിലായി, പൊലീസിന് തലവേദന കൂടി
Jul 6, 2020, 17:17 IST
ADVERTISEMENT
തിരുവനന്തപുരം:(www.kvartha.com 06.07.2020) രണ്ടരമാസത്തെ ലോക്ഡൗണിന് ശേഷം തലസ്ഥാനത്തെ ജനജീവിതം സാധാരണ നിലയിലാവുകയും ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള കച്ചവ സ്ഥാപനങ്ങളുടെ വരുമാനം ചെറിയ തോതിലെങ്കിലും വര്‍ദ്ധിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് ഞായറാഴ്ച രാത്രി ഇരുട്ടടി പോലെ ജില്ലാ ഭരണകൂടം ട്രിപ്പിള്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. ഉറവിടമറിയാത്തതും സമ്പര്‍ക്കത്തിലൂടെ പിടിപെട്ടതുമായ കേസുകള്‍ വര്‍ദ്ധിച്ചതോടെയാണ് ധൃതിപിടിച്ച് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കളക്ടര്‍ ആദ്യം ഇറക്കിയ ഉത്തരവില്‍ അവശ്യസര്‍വ്വീസില്‍ മാധ്യമസ്ഥാപനങ്ങളുണ്ടായിരുന്നില്ല. പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടെ ഉത്തരവ് തിരുത്തി ഇറക്കുകയായിരുന്നു. തീരുമാനവുമായി സഹകരിക്കുമെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് നേതാവ് വിജയകുമാര്‍ പറഞ്ഞു. എന്നാല്‍ ഹോം ഡെലിവറി പോലെയുള്ള സംവിധാനങ്ങള്‍ വരും ദിവസങ്ങളിലെങ്കിലും ഏര്‍പ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അവശ്യസാധനങ്ങള്‍ക്കും മറ്റും പൊലീസിനെ വിളിക്കാനായി നിരവധി ഹെല്പ്പ്ലൈന് നമ്പരുകള്‍ അധികൃതര്‍ പുറത്ത് വിട്ടെങ്കിലും പലതിലും വിളിച്ചാല്‍ കിട്ടുന്നില്ലെന്ന പരാതി പലരും ഉന്നയിക്കുന്നുണ്ട്.
നഗരനിയന്ത്രണത്തിന്റെ ചുമതലയ്ക്ക് പുറമേ അവശ്യസര്‍വ്വീസ് സേവനം കൂടിയായപ്പോള്‍ പൊലീസിന്റെ തലവേദന കൂടി. തലസ്ഥാനത്ത് പൊലീസ് ആസ്ഥാനം മാത്രമാണ് തുറന്ന് പ്രവര്‍ത്തിക്കുന്ന ഏക സര്‍ക്കാര്‍ ഓഫീസ്. ലോക്ഡൗണിന് ശേഷം പൊലീസുകാര്‍ക്കും മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും അല്പം ആശ്വാസം ഉണ്ടായിരുന്നു. ഞായറാഴ്ച രാത്രിയോടെ നഗരം പൊലീസിന്റെ വലയിലായി. അനാവശ്യമായി പുറത്തിറങ്ങുന്നവരെയും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ നഗരത്തിലേക്ക് വരുന്നവരെയും പൊലീസ് തിരിച്ച് അയയ്ക്കുകയാണ്. അതേസമയം പലയിടത്തും പൊലീസ് മോശമായി പെരുമാറുന്ന എന്ന ആക്ഷേപവും ആളുകള്‍ ഉന്നയിക്കുന്നുണ്ട്.
നിയന്ത്രണങ്ങളില്‍ കുറേ കൂടി ഇളവുകള്‍ അനുവദിക്കണമെന്ന് ചില റസിഡന്‍സ് അസോസിയേഷന് ഭാരവാഹികള്‍ ഫെയിസ്ബുക്കിലൂടെയും മറ്റും ആവശ്യപ്പെട്ടിട്ടുണ്ട്. ലോക്ഡൗണ്‍ കാലത്ത് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഉടമകള്‍ ഇളവുകള്‍ പോലും നല്‍കിയിരുന്നില്ല. അതിനെയൊക്കെ മറികടന്ന് വരുമ്പോഴാണ് അപ്രതീക്ഷിതമായ പ്രഖ്യാപനം വന്നത്. ചില സ്ഥാപനങ്ങള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടാണ് നഗരഹൃദയത്തിലെ വലിയ മാളായ പോത്തീസും വസ്ത്രവ്യാപാര കേന്ദ്രമായ രാമചന്ദ്രയും അടപ്പിച്ചതെന്ന് നഗരസഭാ അധികൃതര്‍ പറയുന്നു. കാര്യങ്ങള്‍ നിയന്ത്രിക്കാന്‍ മാളുകളിലെ സി.സി.ടി.വി നഗരസഭാ ഓഫീസുമായി ബന്ധപ്പെടുത്താനും തീരുമാനിച്ചിരുന്നു. അപ്പോഴാണ് സമ്പര്‍ക്കവ്യാപനം രൂക്ഷമായതെന്നും നഗരസഭയിലെ ഉന്നത ഉദ്യോഗസ്ഥന് പറഞ്ഞു.
പൊതുഗതാഗതം അവസാനിപ്പിച്ചതോടെ സാധാരണക്കാരും സ്വകാര്യബസ് ഉടമകളും ജീവനക്കാരും ഒരാഴ്ച വീട്ടിലിരിക്കേണ്ട അവസ്ഥയാണുള്ളത്. സ്വകാര്യവാഹനങ്ങളും ഇറങ്ങാന്‍ പൊലീസ് അനുവദിക്കുന്നില്ല. നഗരത്തില്‍ വന്ന് പോകുന്ന സ്വകാര്യബസുകള്‍ നഗരാതിര്‍ത്തിയില്‍ നിന്ന് സര്‍വ്വീസ് നടത്തുന്നുണ്ടെങ്കിലും തങ്ങള്‍ക്ക് കാര്യമായ നേട്ടം ഉണ്ടാകില്ലെന്ന് അവര്‍ പറയുന്നു. നഗരത്തില്‍ വരുയും പോവുകയും ചെയ്യുന്ന സാധാരണക്കാരാണ് സ്വകാര്യബസുകളിലെ യാത്രക്കാര്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ അവര്‍ക്ക് പുറത്തിറങ്ങാനാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒരാഴ്ചത്തേക്കാണ് പ്രഖ്യാപിച്ചതെങ്കിലും അത് നീളുമോ എന്ന ആശങ്ക എല്ലാ മേഖലയിലും ജോലി ചെയ്യുന്നവര്‍ക്കുണ്ട്. സമ്പര്‍ക്കവ്യാപനം രൂക്ഷമായതോടെ അത് നിയന്ത്രിക്കാന്‍ ഇതല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. വരും ദിവസങ്ങളില്‍ ജനങ്ങളുടെ പരാതികള്‍ പരിഹരിക്കുമെന്നും അവര്‍ ഉറപ്പ് നല്കുന്നു.
Keywords: Public Transport, Private Bus, Trivandrum, Hotel and Restaurant, Police, Residents Association, Lockdown, Shopping Malls, Higher Officials, Regulations, Triple Lockdown: Police Officials Headache rise in Capital.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.