എറണാക്കുളത്ത് ഏത് സമയത്തും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കാം; മുന്നറിയിപ്പുമായി മന്ത്രി
Jul 6, 2020, 12:44 IST
ADVERTISEMENT
എറണാകുളം: (www.kvartha.com 06.07.2020) എറണാക്കുളത്ത് ഏത് സമയത്തും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചേക്കാമെന്ന മുന്നറിയിപ്പുമായി മന്ത്രി വിഎസ് സുനില്‍ കുമാര്‍. ഇപ്പോള്‍ അതിനെ കുറിച്ച് ചിന്തിക്കുന്നില്ലെങ്കിലും ഏത് സമയത്തും ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നും മന്ത്രി അറിയിച്ചു.
ജില്ലയിലെ മാര്‍ക്കറ്റുകളില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ഹോള്‍സെയില്‍ ആവശ്യത്തിന് വേണ്ടി മാത്രമേ കടകള്‍ തുറക്കാന്‍ പാടുള്ളൂ. മാത്രമല്ല മാര്‍ക്കറ്റിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങള്‍ക്ക് എന്‍ട്രിയും എക്സിറ്റും തിരിച്ചുട്ടുണ്ട്. ഇത് കൂടാതെ ഒരു വാഹനത്തിന് ഇത്രസമയം മാത്രമേ നിര്‍ത്താവൂ എന്ന നിബന്ധനയുമുണ്ട്. ഈ പ്രവര്‍ത്തനങ്ങളെല്ലാം കര്‍ശനമായി നിരീക്ഷിക്കുന്നുണ്ടെന്നും നിര്‍ദേശങ്ങള്‍ ലംഘിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ മാര്‍ക്കറ്റ് അടച്ചുപൂട്ടുമെന്നും മന്ത്രി വിഎസ് സുനില്‍ കുമാര്‍ അറിയിച്ചു.
Keywords: Kerala, News, Corona, COVID-19, Virus, Lockdown, Ernakulam, Minister, V.S Sunil Kumar, Media, Alerts, Market, Triple lockdown may be declared in Ernakulam.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
