ലോറി മറിഞ്ഞ് ആദിവാസി യുവാവ് മരിച്ചു

 


ADVERTISEMENT

തൊടുപുഴ: (www.kvartha.com 11.09.2015) മറയൂരില്‍ ശര്‍ക്കര നിര്‍മ്മാണത്തിനായി കരിമ്പ് കയറ്റി വന്ന ലോറി തലകീഴായി മറിഞ്ഞ് തൊഴിലാളിയായ ആദിവാസി യുവാവ് മരിച്ചു. മറയൂര്‍ ചെറുവാട് ആദിവാസി കോളനിയിലെ നടരാജിന്റെ മകന്‍ മഹേഷ്(27) ആണ് സംഭവസ്ഥലത്ത് തന്നെ മരണപെട്ടത്. കാരയൂര്‍ ചുരക്കൂളം മണ്ണ് റോഡില്‍ പറുമ്പി ഭാഗത്താണ് അപകടം.

മൈക്കിള്‍ ഗിരിയിലുള്ള ശര്‍ക്കര നിര്‍മ്മാണ യൂനിറ്റിലേക്ക് കരിമ്പ് കൊണ്ടുവരുമ്പോഴാണ് മണ്ണ്
ലോറി മറിഞ്ഞ് ആദിവാസി യുവാവ് മരിച്ചുറോഡിലുള്ള കുത്തിറക്കില്‍ ലോറി തലകീഴായി മറിഞ്ഞത്. മഹേഷിനൊപ്പം അഞ്ചു തൊഴിലാളികള്‍ ലോറിയില്‍ ഉണ്ടായിരുന്നു. ഇവര്‍ തെറിച്ച് വീണതിനാല്‍ വന്‍ അപകടം ഒഴിവായി. മറിഞ്ഞ ലോറിയുടെ ക്യാബിന്റെ ഇരുമ്പ് വേലിക്കടിയില്‍ മഹേഷ് കുടുങ്ങിപ്പോയി. ഭാര്യ: സിന്ധു.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia