Found Dead | കോഴിക്കോട് കട്ടിപ്പാറയില്‍ നിന്നും കാണാതായ സ്ത്രീ ഉള്‍വനത്തില്‍ മരിച്ച നിലയില്‍; 4 പേര്‍ പൊലീസ് കസ്റ്റഡിയില്‍

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com) കട്ടിപ്പാറയില്‍ നിന്നും കാണാതായ ആദിവാസി സ്ത്രീയെ ഉള്‍വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 53 കാരിയായ കട്ടിപ്പാറ കാക്കണഞ്ചേരി സ്വദേശി ലീലയാണ് മരിച്ചത്. 20 ദിവസം മുമ്പാണ് ഇവരെ കാണാതായത്. അതേസമയം, മരണത്തില്‍ ദുരൂഹത സംശയിക്കുകയാണ് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തു വരികയാണ്. 
Aster_MIMS

അതിനിടെ ദിവസങ്ങള്‍ക്ക് മുന്‍പ് പാലക്കാട് തൃത്താലയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം ഒടുവില്‍ ആരുടേതാണെന്ന് തിരിച്ചറിഞ്ഞു. കരിമ്പനക്കടവ് ഭാഗത്ത് ഭാരതപ്പുഴയിലാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. വയനാട് മേപ്പാടി സ്വദേശി സുബ്രമണ്യനാണ് മരിച്ചത്. 

Found Dead | കോഴിക്കോട് കട്ടിപ്പാറയില്‍ നിന്നും കാണാതായ സ്ത്രീ ഉള്‍വനത്തില്‍ മരിച്ച നിലയില്‍; 4 പേര്‍ പൊലീസ് കസ്റ്റഡിയില്‍


ഭാര്യയുമായി കലഹിച്ച് പെരിന്തല്‍മണ്ണയിലെ കുളത്തൂരില്‍ താമസിച്ച് വരികയായിരുന്നു അദ്ദേഹം. വിഷം കഴിച്ചശേഷം പുഴയില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. 10 ദിവസത്തോളം പഴക്കമുള്ള മൃതദേഹം ഞായറാഴ്ചയാണ് കരിമ്പനക്കടവ് ഭാഗത്തെ പുഴയില്‍ കണ്ടെത്തുന്നത്.  

Keywords:  News, Kerala, Kerala-News, Kerala, Kozhikode, Local news, Police, Custody, Palakkad, Dead Body, Kozhikode-News, Regional-News, Tribal woman who went missing from Kozhikode's Kattipara found dead in inner forest.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia