Buffer Zone Protest | 'ബഫര്‍ സോണ്‍ പ്രഖ്യാപിച്ച സുപ്രീം കോടതി തീരുമാനം ഭരണഘടനാവിരുദ്ധം'; 30 ന് ആറളം ഫാമില്‍ ആദിവാസി പ്രതിഷേധ സംഗമം
Jul 13, 2022, 13:57 IST
കണ്ണൂര്‍: (www.kvartha.com) സുപ്രീംകോടതിയുടെ ബഫര്‍ സോണ്‍ തീരുമാനവും വനാവകാശ നിയമം ദുര്‍ബലപ്പെടുത്തുന്ന കേന്ദ്ര സര്‍കാര്‍ തീരുമാനവും ആദിവാസി വിരുദ്ധമാണെന്ന് ആദിവാസി ഗോത്രമഹാസഭ സംസ്ഥാന കോഡിനേറ്റര്‍ എം ഗീതാനന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വന്യ ജീവി സങ്കേതങ്ങള്‍ക്കും ദേശീയ പാര്‍കുകള്‍ക്കും ചുറ്റും പരിസ്ഥിതി ദുര്‍ബല പ്രദേശമെന്ന നിലയില്‍ ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ പ്രഖ്യാപിച്ച സുപ്രീം കോടതി തീരുമാനം ഭരണഘടനാവിരുദ്ധമാണ്. ഭരണഘടനയില്‍ പറഞ്ഞിരിക്കുന്ന ആദിവാസി ഗ്രാമസഭ അധികാരം തുടങ്ങിയവയെല്ലാം കോടതി ഉത്തരവിലൂടെ ലംഘിക്കപ്പെട്ടിരിക്കയാണെന്ന് അദ്ദേഹം പറഞ്ഞു.
സുപ്രീംകോടതി തീരുമാനം കേന്ദ്ര-സംസ്ഥാന സര്‍കാരുകള്‍ നിയമനിര്‍മാണം നടത്താനും വനാവകാശ നിയമം കോര്‍പറേറ്റുകള്‍ക്ക് വേണ്ടി ദുര്‍ബലപ്പെടുത്തിയ നടപടി റദ്ദാക്കാനും കേന്ദ്ര-സംസ്ഥാന സര്‍കാരുകള്‍ തയ്യാറാവണമെന്നും ഗീതാനന്ദന്‍ ആവശ്യപ്പെട്ടു.
ഈ ആവശ്യങ്ങളുന്നയിച്ച് ജൂലൈ 30ന് രണ്ടിന് മണിക്ക് ആറളം ഫാമില്‍ പ്രതിഷേ സംഗമം നടത്താന്‍ തീരുമാനിച്ചതായും അദ്ദേഹം അറിയിച്ചു. എഡിഎംഎസ് പ്രസിഡന്റ് ശ്രീരാമന്‍ കൊയ്യോന്‍, പനയന്‍ കുഞ്ഞിരാമന്‍, ഗോത്ര ജനസഭ പ്രസിഡന്റ് പി കെ കരുണാകരന്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.