SWISS-TOWER 24/07/2023

ആദിവാസി യുവതിയെ മദ്യം നല്‍കി പീഡിപ്പിച്ചു; നാല് പേര്‍ പിടിയില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

നിലമ്പൂര്‍: (www.kvartha.com 05.06.2016) മദ്യം നല്‍കി ആദിവാസി യുവതിയെ ലൈഗീകമായി പീഡിപ്പിച്ചെന്ന കേസില്‍ നാലുപേര്‍ പിടിയില്‍. കരുളായി ചളിപ്പാടന്‍ മുഹമ്മദ് (ചെറി43), മമ്പാട് പൈക്കാടന്‍ ഫിറോസ് എന്ന പുട്ട് ഫിറോസ് (32), കൊന്നക്കോടന്‍ അസ്‌കറലി എന്ന നാണി (27), കാരിക്കുന്ന് ജംഷീര്‍ (27) എന്നിവരാണ് പിടിയിലായത്.

സംഭവത്തില്‍ മൂന്നുപേര്‍കൂടി പിടിയിലാകാനുണ്ട്. ഉള്‍വനത്തില്‍ ഗോത്രവിഭാഗത്തിലെ ഇരുപത്തിരണ്ടുകാരിയുടെ മൊഴിയെ തുടര്‍ന്നാണ് അറസ്റ്റ്. കോളനികളിലേക്കു പതിവായി ടാക്‌സി സര്‍വീസ് നടത്തുന്ന മുഹമ്മദ്  വനത്തില്‍ വെച്ച് പലവട്ടം യുവതിയെ പീഡിപ്പിച്ചതായാണ് മൊഴി. അതില്‍ രണ്ടു വയസ്സുള്ള കുഞ്ഞുണ്ട്. മുഹമ്മദിന്റെ സുഹൃത്ത് ബാപ്പുവാണ് കേസിലെ രണ്ടാംപ്രതി. അയാളും വനത്തില്‍വച്ചു പീഡിപ്പിച്ചതായി യുവതി പറഞ്ഞു. മൂന്നാം കേസില്‍ ഫിറോസ്, ജംഷീര്‍, അസ്‌കറലി എന്നിവരുള്‍പ്പെടെ അഞ്ചുപേരാണ് പ്രതികള്‍.

വിദേശത്തുള്ള പ്രതികളെ നാട്ടിലെത്തിക്കാന്‍ നടപടിയെടുക്കും. മുഹമ്മദ്, ഫിറോസ്, അസ്‌കറലി, ജംഷീര്‍ എന്നിവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ആദിവാസി യുവതിയെ മദ്യം നല്‍കി പീഡിപ്പിച്ചു; നാല് പേര്‍ പിടിയില്‍

Keywords:  Malappuram, Kerala, Tribal Women, Liquor, Abuse, Molestation, sexual abuse, Arrested, Police, Tribal girl, Nilambur.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia