Trial | കണ്ണച്ചാങ്കണ്ടി വിഷ്ണു പ്രിയ വധകേസില്‍ സാക്ഷിവിസ്താരം പൂര്‍ത്തിയായി

 


ADVERTISEMENT

തലശ്ശേരി: (KVARTHA) പാനൂരിനടുത്ത വള്ള്യായി കണ്ണച്ചന്‍കണ്ടി വീട്ടില്‍ വിഷ്ണു പ്രിയ(23)യെ കിടപ്പുമുറിയില്‍ കൊലപ്പെടുത്തിയെന്ന കേസിന്റെ പ്രോസിക്യുഷന്‍ സാക്ഷി വിസ്താരം അഡീഷനല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് എ വി മൃദുല മുമ്പാകെ പൂര്‍ത്തിയായി.

49 സാക്ഷികളെ വിസ്തരിച്ചു. 102 രേഖകളും 40 തൊണ്ടിമുതലുകളും ഹാജരാക്കി. കൊലപാതകത്തിന് ആയുധം വാങ്ങിയ കടയിലെയും പാനൂരിനടുത്ത വള്ളങ്ങാട് സബ് ട്രഷറിക്കടുത്ത് കൂടി പ്രതി കടന്നു പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ കോടതി പരിശോധിച്ചു. സിസിടിവി ദൃശ്യം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചാണ് സാക്ഷികളെ വിസ്തരിച്ചത്.

Trial | കണ്ണച്ചാങ്കണ്ടി വിഷ്ണു പ്രിയ വധകേസില്‍ സാക്ഷിവിസ്താരം പൂര്‍ത്തിയായി

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia