മാധ്യമപ്രവര്‍ത്തകന്‍ കെ എം ബശീര്‍ കാറിടിച്ച് മരിച്ച കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു; അടുത്തമാസം 27ന് കുറ്റപത്രത്തിന്‍മേല്‍ വാദം ബോധിപ്പിക്കാന്‍ ഉത്തരവിട്ട് സെഷന്‍സ് കോടതി

 


തിരുവനന്തപുരം: (www.kvartha.com 09.08.2021) സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂനിറ്റ് ചീഫ് ആയിരുന്ന കെ എം ബശീര്‍ കാറിടിച്ച് മരിച്ച കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു. കേസില്‍ കുറ്റം ചുമത്തലിന് മുന്നോടിയായി കുറ്റപത്രത്തിന്‍മേല്‍ വാദം ബോധിപ്പിക്കാന്‍ കഴിഞ്ഞദിവസം കോടതി ഉത്തരവിട്ടു. അടുത്ത മാസം 27ന് പ്രോസിക്യൂഷനും പ്രതികളും വാദം ബോധിപ്പിക്കണമെന്നാണ് ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ ഉത്തരവ്.

മാധ്യമപ്രവര്‍ത്തകന്‍ കെ എം ബശീര്‍ കാറിടിച്ച് മരിച്ച കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചു; അടുത്തമാസം 27ന് കുറ്റപത്രത്തിന്‍മേല്‍ വാദം ബോധിപ്പിക്കാന്‍ ഉത്തരവിട്ട് സെഷന്‍സ് കോടതി

ഒന്നാം പ്രതിയായ ഐ എ എസുകാരനായ ശ്രീറാം വെങ്കിടരാമനും രണ്ടാം പ്രതി വഫയും കോടതിയില്‍ ഹാജരായി. ക്രൈം സ്റ്റേജില്‍ തങ്ങള്‍ ജാമ്യം എടുത്തതായി കാണിച്ച് രണ്ടു പ്രതികളും മെമോ ഫയല്‍ ചെയ്തു. തുടര്‍ന്ന് കോടതി ഇരുവര്‍ക്കും മുന്‍ ജാമ്യ ബോന്‍ഡിന്‍മേല്‍ തുടരാനുള്ള ജാമ്യം അനുവദിച്ചു. അടുത്തമാസം 27 ന് രണ്ടു പ്രതികളും ഹാജരാകാനും സെഷന്‍സ് ജഡ്ജ് മിനി എസ് ദാസ് ഉത്തരവിട്ടു. തിരുവനന്തപുരം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് കേസ് വിചാരണ ചെയ്യുന്നത്. ബഷീര്‍ കൊല്ലപ്പെട്ട് ആഗസ്റ്റ് മൂന്നിന് രണ്ടു വര്‍ഷം തികഞ്ഞ സാഹചര്യത്തിലാണ് വിചാരണ നടപടികള്‍ തുടങ്ങുന്നത്.

കുറ്റപത്രത്തിന്റെ പകര്‍പുകള്‍ ഇരു പ്രതികളുടെയും അഭിഭാഷകര്‍ക്ക് കമിറ്റല്‍ കോടതിയായ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 2020 ഫെബ്രുവരി 24 ന് നല്‍കിയിരുന്നു. സി ഡികള്‍ ഉള്‍പെടെയുള്ള രേഖകളുടെ പകര്‍പ് പ്രതികള്‍ക്ക് നല്‍കിയ ശേഷം കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് കമിറ്റ് ചെയ്യുകയായിരുന്നു. കേസ് സെഷന്‍സ് കോടതിയിലേക്ക് കമിറ്റ് ചെയ്തതിന് ശേഷം ആദ്യമായാണ് പ്രതികള്‍ കോടതിയില്‍ ഹാജരാകുന്നത്.

കുറ്റപത്രത്തിന്റെ പകര്‍പുകള്‍ ഇരു പ്രതികളുടെയും അഭിഭാഷകര്‍ക്ക് കമിറ്റല്‍ കോടതിയായ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി 2020 ഫെബ്രുവരി 24 ന് നല്‍കിയിരുന്നു. സി ഡികള്‍ ഉള്‍പെടെയുള്ള രേഖകളുടെ പകര്‍പ് പ്രതികള്‍ക്ക് നല്‍കിയ ശേഷം കേസ് വിചാരണക്കായി സെഷന്‍സ് കോടതിയിലേക്ക് കമിറ്റ് ചെയ്യുകയായിരുന്നു.

2020 ഫെബ്രുവരി മാസം മൂന്നിന് പ്രത്യേക അന്വേഷണ സംഘം സമര്‍പിച്ച കുറ്റപത്രം മജിസ്ട്രേറ്റ് കോടതി അംഗീകരിച്ചിരുന്നു. കുറ്റപത്രവും അനുബന്ധ രേഖകളായ സാക്ഷിമൊഴികള്‍, മെഡികെല്‍ പരിശോധന റിപോര്‍ട്, ഫോറന്‍സിക് റിപോര്‍ടുകള്‍ എന്നിവയുടെ പരിശോധനയില്‍ നരഹത്യ കുറ്റത്തിന്റെ വകുപ്പായ 304 (ii) ശ്രീറാമില്‍ പ്രഥമദൃഷ്ട്യാ നില നില്‍ക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷിക്കാവുന്ന സെഷന്‍സ് കുറ്റമായതിനാല്‍ സെഷന്‍സ് കോടതി വിചാരണ ചേയ്യേണ്ടതായ 304 (ii) നിലനില്‍ക്കുന്നതായി കണ്ടെത്തിയതിനാല്‍ കേസ് കമിറ്റ് ചെയ്ത് വിചാരണക്കായി സെഷന്‍സ് കോടതിക്ക് അയക്കുകയായിരുന്നു.

2019 ഓഗസ്റ്റ് മൂന്നിന് പുലര്‍ച്ചെ ഒരു മണിക്കാണ് കേസിനാസ്പദമായ അപകടം നടന്നത്. ശ്രീറാം വെങ്കിടരാമന്‍ മദ്യ ലഹരിയില്‍ രണ്ടാം പ്രതിയായ വഫക്കൊപ്പം വഫയുടെ വോക്സ് വാഗണ്‍ കാറില്‍ കവടിയാര്‍ ഭാഗത്തു നിന്നും അമിതവേഗതയില്‍ കാറോടിച്ച് മ്യൂസിയം പബ്ലിക് ഓഫിസിന് മുന്‍വശത്തെ റോഡില്‍ വച്ച് ബശീറിന്റെ ബൈകിന്റെ പുറകുവശത്തേക്ക് ഇടിച്ചു കയറുകയായിരുന്നു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബശീറിനെ ആംബുലന്‍സില്‍ മെഡികെല്‍ കോളജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നു. വാഹനമോടിച്ചിരുന്ന ശ്രീറാം വെങ്കിടരാമന്റെ രക്തപരിശോധന നടത്താതെ സ്വകാര്യ ആശുപത്രിയിലേക്ക് വിട്ടയച്ചതും കാറോടിച്ചത് ഒപ്പമുണ്ടായിരുന്ന യുവതി വഫയാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചും പൊലീസ് കേസ് വഴിതിരിച്ചുവിടാന്‍ തുടക്കത്തില്‍ തന്നെ ഇടപെട്ടു.

മദ്യപിച്ചിരുന്ന ശ്രീറാം വെങ്കിടരാമന്‍ പൊലീസുമായി ഒത്തുകളിച്ച് രക്തസാമ്പിള്‍ പരിശോധനക്ക് സമ്മതിക്കാതെ രക്ഷപ്പെടുകയായിരുന്നു. മ്യൂസിയം പൊലീസ് ഉന്നത സ്വാധീനത്താല്‍ പ്രതികളുമായി ഒത്തു കളിച്ച് തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണം ഏല്‍പിക്കുകയായിരുന്നു. കെ എം ബശീര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ ഒന്നാം പ്രതി ശ്രീറാം വെങ്കിടരാമന്‍ തെളിവു നശിപ്പിക്കാന്‍ ബോധപൂര്‍വം നടത്തിയ ശ്രമങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ക്രൈം ബ്രാഞ്ച് എസ് പി എ ഷാനവാസിന്റെ നേതൃത്വത്തിലുളള അന്വേഷണസംഘം കുറ്റപത്രം സമര്‍പിച്ചത്.

സംഭവം നടന്ന സമയം മുതല്‍ താന്‍ ചെയ്ത കുറ്റങ്ങള്‍ മറച്ചു വെക്കാനുള്ള ശ്രമങ്ങളാണ് ശ്രീറാം വെങ്കിടരാമന്‍ നടത്തിയതെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പിച്ച കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Keywords: Trial begins in KM Bashir murder case, Thiruvananthapuram, News, Court, Accused, Trending, Media, Police, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia