Housewife Died | മരം മുറിച്ച് മാറ്റുന്നതിനിടെ വീടിന് മുകളിലേക്ക് വീണ് അപകടം; ശിഖരത്തിനടിയില്‍പെട്ട് വാതില്‍പ്പടിയിലിരിക്കുകയായിരുന്ന വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; 2 സ്ത്രീകള്‍ക്ക് പരുക്ക്
Jul 31, 2023, 08:07 IST
കോട്ടയം: (www.kvartha.com) മരം മുറിച്ച് മാറ്റുന്നതിനിടെ വീടിന് മുകളിലേക്ക് വീണുണ്ടായ അപകടത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. പള്ളം മലേപ്പറമ്പില്‍ പരേതനായ ബാബുവിന്റെ ഭാര്യ മേരിക്കുട്ടി (49) ആണ് മരിച്ചത്. വാതില്‍പ്പടിയിലിരിക്കുകയായിരുന്ന വീട്ടമ്മയുടെ മുകളിലേക്ക് മരം വീണാണ് അപകടം സംഭവിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ബന്ധു ഉള്‍പെടെ രണ്ട് സ്ത്രീകള്‍ക്ക് പരുക്കേറ്റു.
ഞായറാഴ്ച (30.07.2023) വൈകിട്ട് 5 നായിരുന്നു സംഭവം. മേരിക്കുട്ടിയുടെ ബന്ധുവായ ഷേര്‍ലി, ഇവരുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സ്മിത എന്നിവര്‍ക്കാണ് പരുക്കേറ്റത്. മേരിക്കുട്ടിയുടെ വീടിന്റെ അയല്‍പക്കത്തുള്ള ഷേര്‍ലിയുടെ വീടിന് മുന്നില്‍ നിന്ന കൂറ്റന്‍ പുളിമരം മുറിക്കുന്നതിനിടെ മരം വീടിന് മുകളിലേക്ക് പതിക്കുകയായിരുന്നു.
മരത്തിന്റെ ചുവട് ഭാഗം വെട്ടി വടം ഉപയോഗിച്ച് വലിച്ചിടാന്‍ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി എതിര്‍ ദിശയിലേക്ക് ചെരിഞ്ഞ് വീടിന് മുകളിലേക്ക് പതിച്ചു. ഈ സമയം വീടിന്റെ മുന്‍പിലെ പടിയില്‍ ഇരിക്കുകയായിരുന്നു മേരിക്കുട്ടി, ഷേര്‍ലി, സ്മിത എന്നിവര്‍. വീടിന്റെ മുന്‍വശത്തെ മേല്‍ക്കൂര തകര്‍ത്ത മരം മേരിക്കുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
ഷേര്‍ലിയും സ്മിതയും ഓടി മാറാന്‍ ശ്രമിച്ചെങ്കിലും ഇവരും ശിഖരത്തിനടിയിലായി. മേരിക്കുട്ടി സംഭവ സ്ഥലത്ത് തന്നെ മരിച്ചു. സൈറ, സച്ചിന്‍ എന്നിവരാണ് മേരിക്കുട്ടിയുടെ മക്കള്‍. സംസ്‌കാരം പിന്നീട്.
ഷേര്‍ലി വൈക്കത്ത് താമസിക്കുന്നതിനാല്‍ ഇവിടത്തെ വീട് സ്മിതയ്ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയായിരുന്നു. സമീപവാസിയായ മേരി, മരം മുറിച്ചു മാറ്റുന്നത് കാണുന്നതിനായി ഇവിടേക്ക് വന്നതായിരുന്നു.
അഗ്‌നിരക്ഷാ സേനയെത്തി ശിഖരം മുറിച്ച് മാറ്റിയാണ് ഷേര്‍ലിയെയും സ്മിതയെയും പുറത്തെടുത്തത്. ഇവരെ ജെനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരം വീണ് വീടിന്റെ മുന്‍വശവും കിണറിന്റെ ചുറ്റുമതിലും തകര്‍ന്നു.
ഘട്ടങ്ങളായി മുറിച്ചുമാറ്റേണ്ട മരം ചുവട്ടില്‍നിന്ന് ഒറ്റയടിക്ക് വെട്ടിയിടാന്‍ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്ന് പ്രദേശവാസികള്‍ ആരോപിച്ചു. സംഭവത്തില്‍ ചിങ്ങവനം പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: News, Kerala, Kerala-News, Accident-News, Tree, House, Died, Housewife, Kottayam, Tree fell on top of the house and tragic end to housewife.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.