Booked | മുഖ്യമന്ത്രിയുടെ ചിത്രമുളള ലൈഫ് മിഷന്‍ പരസ്യബോര്‍ഡ് മറച്ച സര്‍കാര്‍ സ്‌കൂളിലെ മരംവെട്ടിമാറ്റിയെന്ന സംഭവത്തില്‍ 3 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
Oct 10, 2023, 20:05 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) മുഖ്യമന്ത്രിയുടെ ചിത്രമുളള ഭവനരഹിതര്‍ക്കായി സര്‍കാര്‍ നടപ്പിലാക്കുന്ന ലൈഫ് മിഷന്‍ പരസ്യബോര്‍ഡ് മറഞ്ഞതിന് കണ്ണൂര്‍ താവക്കര ഗവ യുപി സ്‌കൂളിലെ മരത്തിന്റെ കൊമ്പുകള്‍ അനുവാദമില്ലാതെ മുറിച്ചു മാറ്റിയെന്ന സംഭവത്തില്‍ സ്‌കൂള്‍ പ്രധാന അധ്യാപകന്റെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തു.
സ്‌കൂളിന് അവധി ദിനമായ ശനിയാഴ്ചയാണ് മരകൊമ്പുകള്‍ മുറിച്ചുമാറ്റിയതെന്നാണ് പരാതിയില്‍ പറയുന്നത്. തൊട്ടടുത്ത കെട്ടിടത്തില്‍ ഉയര്‍ത്തിയ ലൈഫ് മിഷന്റെ പരസ്യബോര്‍ഡില്‍ മുഖ്യമന്ത്രിയുടെ മുഖം മറയുന്നവിധത്തില്‍ ചാഞ്ഞുകിടന്ന രണ്ടു മരകൊമ്പുകളാണ് മുറിച്ചു മാറ്റിയത്. പരസ്യബോര്‍ഡില്‍ മുഖ്യമന്ത്രിയുടെ ചിത്രം കാണുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതിനു ശേഷം മരകൊമ്പുകള്‍ മുറിച്ചു മാറ്റിയതിന്റെ ഫോടോ ഫോണിലെടുത്താണ് മൂന്നംഗസംഘം മടങ്ങിയതെന്ന് പ്രധാന അധ്യാപകന്‍ വി മണികണ്ഠന്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്.
നഗരത്തിലെ ചുട്ടുപൊളളുന്ന വെയിലില്‍ നിന്നും ആശ്വാസംതേടി ആളുകള്‍ തണല്‍ തേടിയെത്തുന്ന സ്ഥലംകൂടിയാണിത്. പരസ്യബോര്‍ഡിന്റെ കാഴ്ച മറയുന്നതിനാല്‍ സ്‌കൂള്‍ മുറ്റത്തുളള മരം മുറിച്ചു മാറ്റണമെന്ന് ഓഫീസ് അസിസ്റ്റന്റിനോട് ചിലര്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനു ശേഷമാണ് ശനിയാഴ്ച രാവിലെ മൂന്നംഗസംഘമെത്തി സ്‌കൂള്‍ അധികൃതരുടെ അനുവാദമില്ലാതെ മരകൊമ്പുകള്‍ മുറിച്ചു മാറ്റിയതെന്നാണ് പരാതി. സംഭവത്തില്‍ കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ക്കും താവക്കര സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കിയിട്ടുണ്ട്. ഐപിസി 447, 427 വകുപ്പുകള്‍ പ്രകാരമാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തിട്ടുളളത്.

Keywords: Tree cutting issue; Police registered case against 3, Kannur, News, Tree Cutting Issue, Teacher, Complaint, Police, School, Chief Minister, Pinarayi Vijayan, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.